ചെ​റാ​യി: പ​ട്രോ​ളിം​ഗി​നി​ടെ 4.5 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന 12 ചാ​ക്ക് നി​രോ​ധി​ച്ച ഹാ​ൻ​സ് ഉ​ത്പ​ന്ന​ങ്ങ​ൾ മു​ന​മ്പം പോ​ലീ​സ് പി​ടി​കൂ​ടി. ഇ​തു ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച പി​ക്ക​പ്പ് വാ​നും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഡ്രൈ​വ​ർ ചെ​റാ​യി പ​ല്ലേ​ക്കാ​ട്ട് അ​ഖി​ലി (34) നെ​തി​രെ കേ​സെ​ടു​ക്കു​ക​യും ചെ​യ്തു.

തി​ങ്ക​ളാ​ഴ്ച രാ​ത്രി എ​ട്ടി​ന് ചെ​റാ​യി ര​ക്തേ​ശ്വ​രി ബീ​ച്ച് റോ​ഡി​ലാ​യി​രു​ന്നു സം​ഭ​വം. പോ​ലീ​സ് വാ​ഹ​നം ക​ണ്ട് പ്ര​തി വാ​ൻ തി​രി​ച്ചു​വി​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പോ​ലീ​സ് ത​ട​ഞ്ഞു​നി​ർ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് നി​രോ​ധി​ച്ച പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ ക​ണ്ടെ​ടു​ത്ത​ത്.

കേ​സെ​ടു​ത്ത ശേ​ഷം ഡ്രൈ​വ​റെ വി​ട്ട​യ​ച്ചു. എ​സ്ഐ വ​ന്ദ​ന കൃ​ഷ്ണ​ൻ, എ​എ​സ്ഐ ര​ഞ്ജി​ത്ത്, സി​പി​ഒ സാ​യ് എ​ന്നി​വ​രാ​ണ് പ​ട്രോ​ളിം​ഗ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.