കുടിവെള്ളക്ഷാമം രൂക്ഷം : മട്ടാഞ്ചേരിയിൽ ജല അഥോറിറ്റി ഓഫീസ് ഉപരോധിച്ചു
1599849
Wednesday, October 15, 2025 4:13 AM IST
ഫോർട്ടുകൊച്ചി: മട്ടാഞ്ചേരി ചക്കാമാടം പ്രദേശത്തെ രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതില്‍ അധികൃതര്‍ നിസംഗത പുലർത്തുന്നുവെന്നാരോപിച്ച് നാട്ടുകാര്‍ മട്ടാഞ്ചേരി ജല അഥോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയറെ ഉപരോധിച്ചു.
നേരത്തേ ഇത് സംബന്ധിച്ച് അധികൃതര്‍ക്ക് നിവേദനം നല്‍കിയിട്ടും ഫലമില്ലാത്ത സാഹചര്യത്തിലാണ് ചക്കാമാടം റസിഡന്റ്സ് അസോസിയേഷന് അംഗങ്ങള്‍ പ്രതിഷേധവുമായി ജല അഥോറിറ്റി ഓഫീസില്‍ എത്തിയത്.
നേരിട്ട് സ്ഥലം സന്ദർശിച്ച് ശാശ്വത പരിഹാരം ഉണ്ടാക്കുമെന്ന അസി.എന്‍ജിനീയറുടെ രേഖാമൂലമുള്ള ഉറപ്പിൽ ഉപരോധം അവസാനിപ്പിച്ചതായി പ്രതിഷേധക്കാര്‍ പറഞ്ഞു. പ്രശ്നത്തിന് പരിഹാരമായില്ലെങ്കിൽ ശക്തമായ പ്രതിഷേധമുണ്ടാകുമെന്നും നാട്ടുകാര്‍ മുന്നറയിപ്പു നൽകി.
ചക്കാമാടം റസിഡന്റ്സ് അസോസിയേഷന് പ്രസിഡന്റ് കെ.എച്ച്. താജുദ്ദീന്, സെക്രട്ടറി ബെറ്റ്സി ബ്ലെയ്സി, എം.യു. ഹാരിസ്, എഡ്രാക് കൊച്ചി മേഖല പ്രസിഡന്റ് ഐ.ജെ. ജോളി, ആഗ്നസ്, മാഗിപോൾ എന്നിവർ നേതൃത്വം നൽകി.