പള്‍സ് പോളിയോ ഇമ്യൂണൈസേഷന്: ജില്ലയില്‍ 99.49 ശതമാനം
1599841
Wednesday, October 15, 2025 3:58 AM IST
കൊച്ചി: ഈ വര്‍ഷത്തെ പള്‍സ് പോളിയോ ഇമ്യൂണൈസേഷന് പരിപാടിയില്‍ ജില്ലയില്‍ 99.49 ശതമാനം. ജില്ലയില്‍ അഞ്ചു വയസിന് താഴെയുള്ള 1,89,735 കുട്ടികള്‍ക്കാണ് പള്‍സ് പോളിയോ തുള്ളി മരുന്ന് നല്കാന് ലക്ഷ്യമിട്ടത്. ഇതില്‍ 1,88,775 കുട്ടികള്‍ക്ക് പോളിയോ തുള്ളിമരുന്ന് നല്കി.
6797 ഇതര സംസ്ഥാന തൊഴിലാളികളുടെ കുട്ടികളും ഇതില്‍ ഉള്‍പ്പെടുന്നു.പള്‍സ് പോളിയോ ദിനത്തിലും തുടര്‍ന്ന് രണ്ടു ദിവസങ്ങളില്‍ നടത്തിയ ഭവന സന്ദര്‍ശനങ്ങള്‍, ട്രാന്‍സിറ്റ് ബൂത്തുകള്‍ വഴിയുമാണ് ഇത്രയും കുട്ടികള്‍ക്ക് പോളിയോ തുള്ളി മരുന്ന് നല്‍കിയത്.
1947 ബൂത്തുകളാണ് ജില്ലയില്‍സജ്ജീകരിച്ചത്. 51 കേന്ദ്രങ്ങളില്‍ ട്രാന്‍സിറ്റ് ബൂത്തുകളും പ്രവര്‍ത്തിച്ചു. 64 മൊബൈല്‍ ടീമുകളേയും സജ്ജമാക്കിയിരുന്നു.