കരിങ്ങഴ സ്കൂൾ ഗ്രൗണ്ട് യാഥാർഥ്യമായി
1599644
Tuesday, October 14, 2025 7:31 AM IST
കോതമംഗലം: കോതമംഗലം നഗരസഭയിലെ കരിങ്ങഴ ഗവ എൽ പി സ്കൂൾ സ്കൂൾ ഗ്രൗണ്ട് യഥാർഥ്യമായി. ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. മുനിസിപ്പൽ ചെയർമാൻ കെ.കെ. ടോമി അധ്യക്ഷത വഹിച്ചു. കൗൺസിലർ എൽദോസ് പോൾ, എച്ച്എം ടി.എ. ഷെമീന എന്നിവർ പ്രസംഗിച്ചു.
വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ കെ.എ. നൗഷാദ്, നഗരസഭ മുൻ വൈസ് ചെയർമാൻ പ്രിൻസ് വർക്കി, സ്കൂൾ പിടിഎ പ്രസിഡന്റ് സജിത സോമൻ, ആശാ വർക്കർ ബിജി എൽദോസ്, ന്യൂലൈറ്റ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സെക്രട്ടറി കെ.ആർ. ജിബിൻ എന്നിവർ പങ്കെടുത്തു. ചടങ്ങിനോടനുബന്ധിച്ച് ഫുട്ബോൾ ടൂർണമെന്റും നടത്തി. നഗരസഭയുടെ കഴിഞ്ഞ നാല് വർഷങ്ങളിലെ പദ്ധതി ഫണ്ട് വിനിയോഗിച്ചുകൊണ്ടാണ് ഗ്രൗണ്ടിന്റെ നിർമാണം പൂർത്തീകരിച്ചത്.