നിര്മലയിൽ വയോജന സംഗമം
1599639
Tuesday, October 14, 2025 7:31 AM IST
മൂവാറ്റുപുഴ: നിര്‍മല കോളജ് സോഷ്യല്‍ വര്‍ക്ക് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ വയോജന സൗഹൃദം ലക്ഷ്യമിട്ട് നിഹാര്‍ (നിര്‍മല ഇനീഷ്യേറ്റീവ് ഫോര്‍ ഹെല്‍ത്തി ഏയ്ജിംഗ് ആൻഡ് റെസീലിയന്‍സ്) എന്ന പേരില്‍ വയോജന സംഗമം നടത്തി. കോളജ് ഓഡിറ്റോറിയത്തില്‍ നടത്തിയ വയോജന സംഗമം മുന്‍ ഡിജിപി ഡോ. ഋഷിരാജ് സിംഗ് ഉദ്ഘാടനം ചെയ്തു.
കോതമംഗലം രൂപത ഹയര്‍ എഡ്യുക്കേഷന്‍ സെക്രട്ടറി റവ. ഡോ. പോള്‍ പാറത്താഴം ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മൂവാറ്റുപുഴ നഗരസഭയുമായി സഹകരിച്ച് ലോകാരോഗ്യ സംഘടനയുടെ ശൃംഖലയില്‍ ചേരുവാനുള്ള നടപടിക്രമങ്ങള്‍ കോളജ് സോഷ്യല്‍ വര്‍ക്ക് വിഭാഗത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ചു.
ജീഡിയാട്രിക് സൊസൈറ്റി ഓഫ് ഇന്ത്യയും ലോകാരോഗ്യ സംഘടനയുമായി ചേര്‍ന്ന് ഇത്തരത്തില്‍ ഒരു നടപടിക്ക് തുടക്കമിടുന്ന കേരളത്തിലെ ആദ്യത്തെ സോഷ്യല്‍ വര്‍ക്ക് കോളജാണ്. ഓട്ടോണോമസ് ഡയറക്ടര്‍ പ്രഫ. ഡോ. കെ.വി. തോമസ്, ഡബ്ല്യുഎച്ച്ഒ ഫോക്കല്‍ പോയിന്റ് ഡോ. പ്രവീണ്‍ ജി. പായ്, ജീഡിയാട്രിക് സൊസൈറ്റി ഓഫ് ഇന്ത്യ മുന്‍ പ്രസിഡന്റ് ഡോ. സജീഷ് അശോകന്, നഗരസഭാംഗം ജോയ്സ് മേരി ആന്റണി, ശാന്തിഗിരി കോളജ് അസിസ്റ്റന്റ് പ്രഫ. സിസിലിയമ്മ പെരുംപനാനി, കോളജ് ഐക്യുഎസി കോ-ഓര്‍ഡിനേറ്റര്‍ ഡോ. വി.ജെ. ജിജോ, സോഷ്യല്‍ വര്‍ക്ക് വിഭാഗം മേധാവി സുജ തോമസ്, ലിറ്റ മെറിന് മാത്യു എന്നിവര്‍ പ്രസംഗിച്ചു.