മഞ്ഞപ്രയിൽ കോൺഗ്രസ് പ്രതിഷേധം
1599855
Wednesday, October 15, 2025 4:13 AM IST
മഞ്ഞപ്ര: മഞ്ഞപ്രയിൽ എൽഡിഎഫ് പഞ്ചായത്ത് ഭരണസമിതിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രിക വാഗ്ദാന ലംഘനത്തിരെ പ്രതിഷേധ ധർണ സംഘടിപ്പിച്ചു.ഡിസിസി പ്രസിഡന്റ് അഡ്വ. മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു .
കുടുംബാരോഗ്യ കേന്ദ്രത്തിലെ ഫാർമസി കൗണ്ടറുകളുടെ എണ്ണം വർധിപ്പിക്കുക, ലാബ് സൗകര്യം വിപുലപ്പെടുത്തുക, കേടായ വഴിവിളക്കുകൾ നന്നാക്കുക, വിവിധ ഭാഗങ്ങളിൽ പുതിയ തെരുവ് വിളക്കുകൾ സ്ഥാപിക്കുക, തകർന്ന് കിടക്കുന്ന റോഡ്കൾ സഞ്ചാരയോഗ്യമാക്കുക, ചന്ദ്രപ്പുര ജംഗ്ഷനിൽ ബസ് കാത്ത് നിൽപ്പ് കേന്ദ്രവും ഓപ്പൺ എയർ സേറ്റജ് നിർമിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ പ്രതിഷേധ ധർണയിൽ ഉന്നയിച്ചു.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ചെറിയാൻ തോമസ് അധ്യക്ഷത വഹിച്ചു. മുൻ എംഎൽഎ പി.ജെ. ജോയി, ഡിസിസി ഭാരവാഹികളായ കെ.പി. ബേബി, ജിന്റോ ജോൺ, സെബി കിടങ്ങേൻ, കൊച്ചാപ്പു പുളിക്കൽ, ടി.എം. വർഗീസ്, രാജൻ പല്ലൂർ, ദേവസി മാടൻ, സിജു ഈരാളി, സണ്ണി പൈനാടത്ത്, ജേക്കബ് മഞ്ഞളി, ഷമിത ബിജോ, ജാൻസി ജോർജ്, അനു ജോർജ്, ടിനു മോമ്പിൻസ് , അജിത്ത് വരയിലാൻ, ഡേവീസ് മണവാളൻ , തോമസ് ചെന്നേക്കാടൻ എന്നിവർ പ്രസംഗിച്ചു.