മലേപ്പീടിക കുടിവെള്ള പദ്ധതി യാഥാർഥ്യമായി
1600113
Thursday, October 16, 2025 4:16 AM IST
കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്ത് നിർമാണം പൂർത്തീകരിച്ച മലേപ്പീടിക കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.എം. മജീദ് അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭാ വിനയൻ, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ മൃദുല ജനാർദ്ദനൻ, പഞ്ചായത്ത് സെക്രട്ടറി ഇ.എം. അസീസ്, പഞ്ചായത്ത് അംഗം അരുൺ സി ഗോവിന്ദ് എന്നിവർ പ്രസംഗിച്ചു.
ടാങ്കിന് സൗജന്യമായി സ്ഥലം നൽകിയ സതീഷ് വിജയൽ, കിണറിന് സൗജന്യമായി സ്ഥലം നൽകിയ രാജൻ കല്ലേക്കാട്ടിൽ എന്നിവരെ ചടങ്ങിൽ ആദരിച്ചു.