തെരുവുനായ ആക്രമണം: നിഹാരയുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കണമെന്ന്
1600107
Thursday, October 16, 2025 4:16 AM IST
പറവൂർ: നീണ്ടൂരിൽ തെരുവുനായയുടെ ആക്രമണത്തിൽ ചെവിക്ക് ഗുരുതര പരിക്കേറ്റ മൂന്നരവയസുകാരി നിഹാരയുടെ ചികിത്സാ ചെലവുകൾ സർക്കാർ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പഞ്ചായത്തംഗം എ.എസ്. അനിൽകുമാർ കളക്ടർ ജി. പ്രിയങ്കയ്ക്ക് കത്തുനൽകി.
വലതു ചെവിക്ക് പരിക്കേറ്റ നിഹാര കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കു ശേഷം ചികിത്സയിലാണ്. കഴിയാവുന്ന സാമ്പത്തിക സഹായങ്ങൾ ലഭ്യമാക്കുമെന്ന് കളക്ടർ ഉറപ്പു നൽകിയതായി അനിൽകുമാർ പറഞ്ഞു.