കത്തോലിക്ക കോൺഗ്രസ് അവകാശ സംരക്ഷണ യാത്ര 18ന് കോതമംഗലത്ത്
1600110
Thursday, October 16, 2025 4:16 AM IST
കോതമംഗലം: കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ നേതൃത്വത്തിൽ വിവിധ ജനകീയ ആവശ്യങ്ങൾ ഉന്നയിച്ചു നടത്തുന്ന അവകാശ സംരക്ഷണ യാത്ര 18ന് കോതമംഗലം രൂപതയിൽ എത്തിച്ചേരും. ഇതിന്റെ ഭാഗമായി കോതമംഗലത്ത് വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. നീതി ഔദാര്യമല്ല, അവകാശമാണ് എന്ന മുദ്രാവാക്യവുമായി ഗ്ലോബൽ പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറമ്പിലിന്റെ നേതൃത്വത്തിലാണ് യാത്ര നടത്തുന്നത്.
18ന് വൈകിട്ട് 5.30ന് കോതമംഗലം ചെറിയ പള്ളിത്താഴത്ത് സ്വീകരണം നൽകും. സ്വീകരണ പരിപാടിയുടെ ഒരുക്കങ്ങൾക്കായുള്ള സ്വാഗതസംഘം ഓഫീസ് കോതമംഗലം കത്തീഡ്രലിൽ വികാരി റവ. ഡോ. മാത്യു കൊച്ചുപുരക്കൽ ഉദ്ഘാടനം ചെയ്തു.
രൂപത പ്രസിഡന്റ് സണ്ണി കടൂത്താഴെ അധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടർ ഫാ. മാനുവൽ പിച്ചളക്കാട്ട്, ജനറൽ സെക്രട്ടറി മത്തച്ഛൻ കളപ്പുരയ്ക്കൽ, ഫൊറോനാ പ്രസിഡന്റ് ബിജു വെട്ടിക്കുഴ, സോണി പാമ്പയ്ക്കൽ ബിനോയ് പള്ളത്ത് എന്നിവർ പ്രസംഗിച്ചു. രൂപത, ഫൊറോന, യൂണിറ്റ് ഭാരവാഹികൾ പങ്കെടുത്തു.