ആ​ലു​വ: കീ​ഴ്മാ​ട് പ​ഞ്ചാ​യ​ത്തി​ലെ തു​മ്പി​ച്ചാ​ൽ പാ​ട​ത്ത് കൃ​ഷി​യി​റ​ക്കു​ന്ന പൊ​ൻ​ക​തി​ർ ക​ർ​ഷ​ക​സം​ഘം ക​ർ​ഷ​ക​രോ​ടൊ​പ്പം പാ​ട​ത്തി​റ​ങ്ങി ഞാ​റ് ന​ട്ട് വി​ദ്യാ​ർ​ഥി​ക​ൾ . ചാ​ല​യ്ക്ക​ൽ അ​മ​ൽ പ​ബ്ലി​ക് സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് ത​ങ്ങ​ളു​ടെ സ്കൂ​ളി​ന് തൊ​ട്ട​ടു​ത്ത പാ​ട​ത്തി​ലെ ഞാ​റു​ന​ടീ​ൽ ഉ​ത്സ​വ​ത്തി​ൽ ഉ​ദ്ഘാ​ട​ക​രാ​യ​ത്.

തു​ട​ർ​ച്ച​യാ​യി മൂ​ന്നാം വ​ർ​ഷ​മാ​ണ് തു​മ്പി​ച്ചാ​ൽ വ​ട്ട​ച്ചാ​ൽ പാ​ട​ശേ​ഖ​ര​സ​മി​തി​യു​ടെ കീ​ഴി​ൽ തു​മ്പി​ച്ചാ​ൽ പാ​ട​ത്ത് കൃ​ഷി​യി​റ​ക്കു​ന്ന​ത്. പു​തി​യ ത​ല​മു​റ മ​ണ്ണി​നെ അ​റി​ഞ്ഞ്, കൃ​ഷി​യു​ടെ മൂ​ല്യ​മ​റി​ഞ്ഞു വ​ള​രു​ന്ന​ത് നാ​ളെ​യു​ടെ നി​ല​നി​ൽ​പ്പി​ന് അ​നി​വാ​ര്യ​മാ​ണെ​ന്ന് സ്കൂ​ൾ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
പാ​ട​ത്തി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി​ക​ൾ ആ​വേ​ശ​ത്തോ​ടെ​യു​മാ​ണ് ഞാ​റ് ന​ടീ​ൽ ഉ​ത്സ​വ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യ​ത്.

ഒ​ക്ടോ​ബ​ർ 16 ലോ​ക ഭ​ക്ഷ്യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കു​ട്ടി​ക​ൾ​ക്കാ​യി ന​ട​ത്തി​വ​രു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി​ക്കൂ​ടി​യാ​ണ് ഞാ​റു ന​ട​ലി​ൽ പ​ങ്കാ​ളി​യാ​യ​ത്. തു​മ്പി​ച്ചാ​ൽ വ​ട്ട​ച്ചാ​ൽ പാ​ട​ശേ​ഖ​ര​സ​മി​തി പ്ര​സി​ഡ​ന്‍റ് അ​ഡ്വ. അ​ബൂ​ബ​ക്ക​ർ ക​രോ​ട്ട​പ്പു​റം, ശ്രു​തി ശ്രീ​ജേ​ഷ്, പ്രി​ൻ​സി​പ്പ​ൽ ശാ​ലി​നി പ​ള്ളി​ക്ക​ല്‍, ക​ർ​ഷ​ക​ർ ,കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ,നാ​ട്ടു​കാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.