ആരക്കുഴയിൽ കോൺഗ്രസ് ഇലക്ഷൻ കമ്മിറ്റി ഓഫീസ് തുറന്നു
1599641
Tuesday, October 14, 2025 7:31 AM IST
മൂവാറ്റുപുഴ: ബോർഡു സ്ഥാപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിനിടെ കോൺഗ്രസ് ആരക്കുഴ മണ്ഡലം കമ്മിറ്റി കേന്ദ്ര ഇലക്ഷൻ കമ്മറ്റി ഓഫീസ് പെരുമ്പല്ലൂർ പോസ്റ്റ് ഓഫീസ് കവലയിൽ മാത്യു കുഴൽനാടൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് പോൾ ലൂയീസ് അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി കെ.എം. സലിം, പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്തംഗം സിബി പി. ജോർജ്, ആരക്കുഴ പഞ്ചായത്ത് പാർലമെന്ററി പാർട്ടി ലീഡർ സാബു പൊതൂർ, ആരക്കുഴ പഞ്ചായത്ത് പ്രസിഡന്റ് ലസിത മോഹനൻ, വൈസ് പ്രസിഡന്റ് ബിജു തോട്ടുപുറം, മുൻ മണ്ഡലം പ്രസിഡന്റ് ജോർജ് മാത്യു, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വിഷ്ണു ബാബു എന്നിവർ പ്രസംഗിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആരക്കുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഓഫീസ് തുറന്നത്. പഞ്ചായത്തു തെരഞ്ഞെടുപ്പ് അടുത്തപ്പോൾ യുഡിഎഫ് എന്ന പേരു ചേർത്ത് കേരള കോൺഗ്രസിനെ ഉൾപ്പെടുത്താതെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആരക്കുഴ മണ്ഡലം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് എന്ന പേരിൽ ബോർഡു സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് കേരള കോൺഗ്രസ് പ്രതിഷേധം ഉയർത്തിയ ഓഫീസാണ് തുറന്നത്.