കാലാമ്പൂര് ക്ഷീരോല്പാദക സഹകരണ സംഘം
1600111
Thursday, October 16, 2025 4:16 AM IST
മൂവാറ്റുപുഴ: കാലാമ്പൂര് ക്ഷീരോല്പാദക സഹകരണ സംഘത്തിന്റെ പുതിയ മന്ദിരത്തിന്റെയും വിവിധ പദ്ധതികളുടെയും ഉദ്ഘാടനം ഇന്ന് നടക്കും. 37 ലക്ഷം ചെലവില്‍ നിര്‍മിച്ച ഇരുനില മന്ദിരത്തിന്റെ ഉദ്ഘാടനം വൈകുന്നേരം നാലിന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് നിര്‍വഹിക്കും. ചടങ്ങില്‍ മാത്യു കുഴല്നാടന് എംഎല്‍എ അധ്യക്ഷത വഹിക്കും.
കാലിത്തീറ്റ ഗോഡൗണ്‍ ഡീന്‍ കുര്യാക്കോസ് എംപിയും മില്‍മ ഷോപ്പി ഉദ്ഘാടനം മുന്‍ എംഎല്‍എ ജോസഫ് വാഴയ്ക്കനും നിർവഹിക്കും. മില്‍മയുടെ ഇന്‍സന്റീവ് വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മുത്തേടന്‍, ബിഎംസി യൂണിറ്റ് ഉദ്ഘാടനം മില്‍മ മേഖലാ ചെയര്മാന് സി.എന്‍ വത്സലന്‍ പിള്ള,
ക്ഷീരവര്‍ധിനി റിവര്‍ ഫണ്ട് വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെജി രാധാകൃഷ്ണന്, നറുക്കെടുപ്പിലൂടെ കിടാരി വിതരണം മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, കറവപ്പശുക്കള്‍ക്കുള്ള കാലിത്തീറ്റ വിതരണോദ്ഘാടനം ആയവന പഞ്ചായത്ത് പ്രസിഡന്റ് സുറുമി അജീഷ് എന്നിവര്‍ നിര്‍വഹിക്കും