ചൂണ്ടി-രാമമംഗലം റോഡ് വികസനം അശാസ്ത്രീയമെന്ന് ആക്ഷേപം
1424790
Saturday, May 25, 2024 4:53 AM IST
കോലഞ്ചേരി: ചൂണ്ടി-രാമമംഗലം റോഡ് നിർമാണം അശാസ്ത്രീയമെന്ന ആക്ഷേപം ഉയരുന്നു. കോരിച്ചൊരിയുന്ന മഴയത്ത് ഒഴുകി വരുന്ന വെള്ളം കിഴക്കേ മീന്പാറ ജംഗ്ഷനിൽ തളംകെട്ടി കി
ടക്കുകയാണ്.
വർഷങ്ങൾക്ക് മുന്പ് ഇതേ ദുരിതത്തിന് അറുതിവരുത്തി കുടക്കുത്തിയിൽ നിന്നും കിഴക്കേ കവലയിലെത്തുന്ന റോഡ് ഉയർത്തി ടൈൽ ഇട്ടിരുന്നു. എന്നാൽ ചൂണ്ടി-രാമമംഗലം റോഡ് വികസിച്ച് വന്നപ്പോൾ റോഡ് താരതമ്യേന ഉയർന്നത് ഇടറോഡുകളിൽ വെള്ളക്കെട്ടുണ്ടാകാൻ കാരണമായി.
ബിഎംബിസി രീതിയിൽ പുതിയ റോഡ് നിർമിച്ചു വരുന്പോഴും വേണ്ടരീതിയിൽ കാന നിർമാണം നടത്താത്തത് റോഡിൽ വെള്ളക്കെട്ടുണ്ടാകാൻ കാരണമാകുന്നു. ചൂണ്ടി-രാമമംഗലം റോഡ് ക്രമാതീതമായി ഉയർത്തിയത് കാരണം റോഡിന് ഇരുവശങ്ങളിലുള്ള താഴ്ന്ന കടകളിലേക്കും വീടുകളിലേക്കും വെള്ളം ഇരച്ചു കയറുകയാണ്.
ചിലയിടങ്ങളിൽ ടാറിംഗ് നടത്താത്തത് മൂലം ഉണ്ടായിട്ടുള്ള റോഡിലെ ചതിക്കുഴികൾ യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
പുറന്പോക്ക് ഒന്നും ഏറ്റെടുക്കാതെയുള്ള വികസനം കൊണ്ട് നാടിന് ഗുണത്തേക്കാളേറെ ദോഷമാണ് വരുത്തിവച്ചത്. പ്രധാന കവലകളിൽ കുഴികളിൽ മറിയുന്ന ഇരുചക്ര വാഹനങ്ങൾ പ്രദേശവാസികളുടെ സഹായത്താൽ ഉയർത്തി കൊടുക്കുന്നത് സ്ഥിരം കാഴ്ചയായാണ്.