നാമക്കുഴി പള്ളിയിൽ മോഷണം
1416905
Wednesday, April 17, 2024 4:29 AM IST
പിറവം: നാമക്കുഴി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിൽ മോഷണം. 38,000 രൂപയോളം നഷ്ടപ്പെട്ടതായാണ് നിഗമനം. പള്ളി മുറ്റത്തുണ്ടായിരുന്ന ഭണ്ഡാരം കുത്തിത്തുറന്ന നിലയിലായിരുന്നു.
പള്ളിയോട് ചേർന്നുള്ള മദ്ബഹയിലേക്ക് പ്രവേശിക്കുന്ന വാതിൽ പൊളിച്ച് അകത്ത് കയറി മരത്തിന്റെ ഭണ്ഡാരം തകർത്താണ് ഇതിനുള്ളിലുണ്ടായിരുന്ന സ്വർണമടക്കമുള്ള പണം അപഹരിച്ചിരിക്കുന്നത്. ഇതിൽ സ്വർണ താലികൾ ഉണ്ടായിരുന്നതായി പള്ളി കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.
പള്ളിയുടെ ഓഫീസ് മുറിയിലുണ്ടായിരുന്ന അലമാരകളും കുത്തിത്തുറന്നിരുന്നു. ഇന്നലെ രാവിലെ പള്ളി തുറന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ഇവിടെയുണ്ടായിരുന്ന സിസി ടിവി കാമറകളും നശിപ്പിച്ചിട്ടുണ്ട്.