സഹജീവികളോടുള്ള സഹാനുഭൂതി സമർപ്പിതരുടെ മുഖമുദ്ര: മാർ മാത്യു മൂലക്കാട്ട്
1537933
Sunday, March 30, 2025 6:06 AM IST
ചെറുതോണി: സഹജീവികളോടു സഹാനുഭൂതി പുലർത്തുന്നത് സമർപ്പിതരുടെ മുഖമുദ്രയാണെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട്. കോട്ടയം അതിരൂപതയിലെ സമർപ്പിത സമൂഹമായ കാരിത്താസ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകൻ മാർ തോമസ് തറയിലിന്റെ അന്‍പതാം ചരമവാർഷികത്തിൽ കാരിത്താസ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ട് പടമുഖം ഫൊറോനയിലെ തടിയമ്പാട് ഇടവകയിൽ നിർമിച്ചു നൽകുന്ന സ്നേഹഭവനം ആശീർവദിക്കുകയായിരുന്നു അദ്ദേഹം.
കാരിത്താസ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ട് ജൂബിലിയോടനുബന്ധിച്ച് പടമുഖം ഫൊറോനയിലെ തടിയമ്പാട്, ഇടക്കാട്ട് ഫൊറോനയിലെ കാരിത്താസ്, മടമ്പം ഫൊറോനയിലെ പയ്യാവൂർ ടൗൺ എന്നീ ഇടവകകളിൽ സ്നേഹഭവനങ്ങൾ നിർമിച്ചുവരികയാണ്.
ചടങ്ങിൽ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്ത്, ഫാ. ബിബിൻ ചക്കുങ്കൽ, കാരിത്താസ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറസ് ജനറൽ സിസ്റ്റർ ലിസി മുടക്കോടിൽ, ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി പ്രോഗ്രാം കോ- ഓർഡിനേറ്റർ സിസ്റ്റർ ജിജി വെളിഞ്ചായിൽ തുടങ്ങിയവർ പങ്കെടുത്തു.