കോടതി സമുച്ചയത്തിൽ ഗാന്ധിപ്രതിമ അനാച്ഛാദനം ചെയ്തു
1537923
Sunday, March 30, 2025 6:06 AM IST
മുട്ടം: ജില്ലാ കോടതി സമുച്ചയത്തിൽ ഗാന്ധി പ്രതിമയുടെ അനാച്ഛാദനം തൊടുപുഴ ജില്ലാ ജഡ്ജി പി.എസ്.ശശികുമാർ നിർവഹിച്ചു. തൊടുപുഴ ബാർ അസോസിയേഷൻ മെംബറും ഇളംദേശം ബ്ലോക്ക് പഞ്ചായത്തംഗവുമായ അഡ്വ.ആൽബർട്ട് ജോസാണ് ഗാന്ധി പ്രതിമ നൽകിയത്.
ബാർ അസോസിയഷൻ പ്രസിഡന്റ് അഡ്വ. എസ.ആർ. ശ്രീവിദ്യ, സീനിയർ അഭിഭാഷകൻ അഡ്വ. സി. കെ. വിദ്യാസാഗർ, ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ. സിജോ തൈച്ചേരി എന്നിവർ പ്രസംഗിച്ചു. ജഡ്ജിമാർ, അഭിഭാഷകർ, കോടതി ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. പ്രമുഖ ഗാന്ധിയനും പ്രവാസിയുമായ ഡോ. ബിജു ജോസഫാണ് പ്രതിമ രൂപകൽപ്പന ചെയ്തത്. സബർമതി ആശ്രമത്തിലെ മണ്ണും പ്രതിമ നിർമാണത്തിനുപയോഗിച്ചിരുന്നു.