അറക്കുളത്ത് ബജറ്റിൽ ടൂറിസത്തിന് ഊന്നൽ
1537922
Sunday, March 30, 2025 6:06 AM IST
മൂലമറ്റം: ടൂറിസത്തിന് ഊന്നൽ നൽകി അറക്കുളം പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് സുബി ജോമോനാണ് ബജറ്റവതരിപ്പിച്ചത്. 24.75 കോടി വരവും 24.13 കോടി ചെലവും 62.01 ലക്ഷം രൂപ മിച്ചവുമുള്ള ബജറ്റാണിത്.
ഇലപ്പള്ളി വെള്ളച്ചാട്ടത്തിൽ അടിസ്ഥാന സൗകര്യവികസനത്തിന് അഞ്ചുലക്ഷം, കാഞ്ഞാർ പാർക്കിൽ ഷീ ടോയ്ലറ്റിനും കുടുംബശ്രീ കഫേയ്ക്കും 35 ലക്ഷം, ത്രിവേണി സംഗമത്തിൽ ഉൾപ്പെടെ വിവിധ ടൂറിസം കേന്ദ്രങ്ങളിൽ ഫോട്ടോഷൂട്ടിന് സൗകര്യം, കുളമാവ് ഐഎച്ച്പി സ്കൂളിൽ മാലിന്യ സംസ്കരണ യൂണിറ്റ്, ഓപ്പണ്‍ ജിം ആന്റ് ഹാപ്പിനസ് പാർക്ക്, വനിത ആരോഗ്യസംരക്ഷണ പദ്ധതികൾ, ജീവിത ശൈലീരോഗനിർമാർജന പദ്ധതികൾ തുടങ്ങിയവയ്ക്കെല്ലാം ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്. സ്ത്രീ സൗഹൃദ, ബാലസൗഹൃദ,ജന സൗഹൃദ ബജറ്റാണ് ഇത്തവണ അവതരിപ്പിച്ചത്.