ജീപ്പ് മറിഞ്ഞ് മൂന്നു പേർക്കു പരിക്ക്
1537929
Sunday, March 30, 2025 6:06 AM IST
ഉപ്പുതറ: കണ്ണംപടിയിനിന്നു രോഗിയുമായ പോയ ജീപ്പ് മറിഞ്ഞ് മൂന്നു പേർക്കു പരിക്ക്. കണ്ണംപടി സ്കൂൾ ഹെഡ്മാസ്റ്റർ കെ. ബാബു, അധ്യാപിക പ്രതിഭ, ജീപ്പ് ഡ്രൈവർ ടി.ഡി. അജേഷ് എന്നിവർക്കാണ് പരിക്കേറ്റത്. സ്കൂൾ ഹെഡ്മാസ്റ്റർ കെ. ബാബുവിന് പ്രഷർ കുറഞ്ഞതിനെത്തുടർന്ന് ആശുപത്രിയിലേക്കു കൊണ്ടുപോകുന്പോൾ ആശുപത്രിക്കു സമീപം ജീപ്പ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
ഇന്നലെ രാവിലെ 9.30നാണ് അപകടം. പരിക്കേറ്റ കൊല്ലം ശാസ്താംകോട്ട താഴെക്കാട്ട് പടിഞ്ഞാറ്റേതിൽ കെ. ബാബുവിനെയും അധ്യാപിക കാഞ്ഞിരപ്പള്ളി ചിറ്റടി നരിവേലിൽ പ്രതിഭയെയും കോട്ടയം മെഡിക്കൽ കോളജിലും ഡ്രൈവർ കണ്ണംപടി തുമ്പശേരിൽ അജേഷിനെ കട്ടപ്പന താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കണ്ണംപടി സ്കൂളിലെ വാർഷികാഘോഷങ്ങളും അധ്യാപകരുടെ യാത്രയയപ്പും നടത്താനുള്ള ഒരുക്കത്തിലായിരുന്നു അധ്യാപകരും വിദ്യാർഥികളും. ഇതിനിടയിലാണ് പ്രഥമ അധ്യാപകന്റെ ആരോഗ്യം വഷളായത്.