ബിഷപ് മാർ പുന്നക്കോട്ടിലിനു പിന്തുണയുമായി സിഎംഐ സഭ
1538426
Monday, March 31, 2025 11:51 PM IST
മൂവാറ്റുപുഴ: ആലുവ-മൂന്നാർ രാജപാത വിഷയത്തിൽ ബിഷപ് മാർ ജോർജ് പുന്നക്കോട്ടിലിനെതിരേ വനംവകുപ്പ് എടുത്തിട്ടുള്ള കേസ് പിൻവലിക്കണമെന്നു സിഎംഐ മൂവാറ്റുപുഴ പ്രൊവിൻഷ്യൽ സുപ്പീരിയർ റവ.ഡോ. മാത്യു മഞ്ഞക്കുന്നേൽ ആവശ്യപ്പെട്ടു.
പതിറ്റാണ്ടുകളായി നിലവിലുള്ള രാജപാത ജനങ്ങളുടെ യാത്രാസൗകര്യത്തിനായി തുറന്നുകൊടുക്കണം. ജനകീയമായ ഈ ആവശ്യത്തിനായി മാർ പുന്നക്കോട്ടിലിനും സമരസമിതിക്കുമൊപ്പം സിഎംഐ സഭയും ഉണ്ടാകും. വനംവകുപ്പ് ജനോപകാരപ്രദമായി പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രൊവിൻഷ്യൽ സുപ്പീരിയറുടെ നേതൃത്വത്തിൽ സിഎംഐ സഭാ പ്രതിനിധികൾ മാർ പുന്നക്കോട്ടിലിനെ സന്ദർശിച്ചു പിന്തുണയറിയിച്ചു.
വികാർ പ്രൊവിൻഷ്യൽ ഫാ. റോയി കണ്ണൻചിറ, കൗൺസിലർമാരായ റവ. ഡോ. ബോബി തളികപ്പറമ്പിൽ, ഫാ. ഷൈൻ, ഫാ. ബിജു വെട്ടുകല്ലിൽ എന്നിവരും ഒപ്പമുണ്ടായിരുന്നു.