രാമക്കൽമേട് കാറ്റാടിപാടത്തിനു സമീപം തീപിടിത്തം
1538118
Sunday, March 30, 2025 11:41 PM IST
നെടുങ്കണ്ടം: രാമക്കൽമേട് കാറ്റാടിപാടത്തിനു സമീപം തീപിടിത്തം. നാലേക്കറോളം പുൽമേട് കത്തി നശിച്ചു. സമീപത്തെ കാറ്റാടിയന്ത്രങ്ങളിലേക്കും ട്രാൻസ്ഫോർമറിലേക്കും തീ പടരുന്നതിന് മുൻപ് നെടുങ്കണ്ടം അഗ്നിശമന സേനയെത്തി തീയണച്ചിതിനാൽ വൻ ദുരന്തം ഒഴിവായി.
ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ രാമക്കൽമേട് കുരുവിക്കാനത്താണ് സംഭവം. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കാറ്റാടി യന്ത്രത്തിന് സമീപമുള്ള പുൽമേട്ടിൽനിന്ന് തീ പടരുകയായിരുന്നു. നാലു മണിക്കൂറുകൾകൊണ്ടാണ് തീയണയ്ക്കാനായത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. നെടുങ്കണ്ടം അസി. സ്റ്റേഷൻ ഓഫീസർ ജീവൻ ഐസക്, സീനിയർ ഫയർ ഓഫിസർ സുഭാഷ്, ഫയർമാൻ ഡ്രൈവർ നിതിൻ ജോസഫ്, ഫയർമാൻമാരായ ദിപിൻ, അനൂപ് എന്നിവരുടെ നേതൃത്വത്തിലാണ് തീയണച്ചത്.