പഞ്ചായത്തുതല പഠനോത്സവം കലയന്താനി സ്കൂളിൽ നടത്തി
1538123
Sunday, March 30, 2025 11:42 PM IST
ആലക്കോട്: പഞ്ചായത്തുതല പഠനോത്സവം കലയന്താനി സെന്റ് ജോർജ് ഹയർ സെക്കൻണ്ടറി സ്കൂളിൽ വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.
സ്കൂൾ മാനേജർ ഫാ. ഫ്രാൻസിസ് കീരന്പാറ അധ്യക്ഷത വഹിച്ചു. ആലക്കോട് പഞ്ചായത്ത് പ്രസിഡന്റ് ജാൻസി മാത്യു ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബൈജു ജോർജ്, സ്ഥിരംസമിതി ചെയർപേഴ്സണ് ലിഗിൽ ജോ, പഞ്ചായത്ത് സെക്രട്ടറി അബ്ദുൾ ലത്തീഫ്, അസി. മാനേജർ ഫാ. തോമസ് മക്കോളിൽ, ബിആർസി ട്രെയിനർ സിന്റോ ജോസഫ്, പിടിഎ പ്രസിഡന്റ് പ്രദീപ് പോൾ, ഹെഡ്മാസ്റ്റർ ഫാ. ആന്റണി പുലിമലയിൽ, വിദ്യാർഥി പ്രതിനിധി ജോസിയ ജോസ് എന്നിവർ പ്രസംഗിച്ചു. സ്റ്റാഫംഗങ്ങളായ ജെസി ജേക്കബ്, ബിൻസി ജോസഫ്, സിസ്റ്റർ നീതു എസ്ഡി, രശ്മി ടി. ജോർജ് തുടങ്ങിയവർ നേതൃത്വം നൽകി. ചടങ്ങിൽ അധ്യാപകരുടേയും കുട്ടികളുടേയും മികവുകൾ പ്രദർശിപ്പിച്ചു. കുട്ടികളും രക്ഷകർത്താക്കളും പങ്കെടുത്തു.