വനാതിർത്തിയിൽ മാലിന്യ നിക്ഷേപം: നടപടിയെടുക്കാതെ അധികൃതർ
1538125
Sunday, March 30, 2025 11:42 PM IST
ചെറുതോണി: കേരളം മാലിന്യ മുക്തമെന്ന് പ്രഖ്യാപനം കണ്ണടച്ചിരുട്ടാക്കലാണെന്ന് ആക്ഷേപം ഉയരുന്നു. വനാതിർത്തിയിൽ മാലിന്യ നിക്ഷേപം വർഷങ്ങളായി തുടർന്നിട്ടും നടപടിയെടുക്കാൻ പഞ്ചായത്ത് അധികൃതർ തയാറാകുന്നില്ലെന്ന് നാട്ടുകാർ. വാഴത്തോപ്പ് പഞ്ചായത്ത് ആറാം വാർഡായ കേശമുനി മുല്ലക്കാനത്താണ് വൻതോതിൽ മാലിന്യം നിക്ഷേപിക്കുന്നത്.
കഴിഞ്ഞയാഴ്ച ഇവിടുത്തെ മാലിന്യക്കൂന്പാരത്തിന് ആരോ തീയിട്ടിരുന്നു. രണ്ടുദിവസത്തിനു ശേഷമാണ് മാലിന്യക്കൂന്പാരം കത്തിനശിച്ചത്. എന്നാൽ ഇവിടെ തുടർച്ചയായി മാലിന്യം നിക്ഷേപിച്ചുവരികയാണ്. മുല്ലക്കാനത്തെ മാലിന്യ നിക്ഷേപത്തെസംബന്ധിച്ച് ദീപിക നേരത്തേ വാർത്ത നൽകിയിരുന്നു. സർക്കാരും തദ്ദേശസ്ഥാപനങ്ങളും നാടെങ്ങും മാലിന്യ മുക്തമെന്ന് പ്രഖ്യാപിക്കുന്പോഴും വാഴത്തോപ്പ് പഞ്ചായത്തിൽ മാലിന്യം കുമിഞ്ഞുകൂടുന്ന സ്ഥിതിയാണ്.