മരത്തിൽനിന്നു തേനെടുക്കുന്നതിനിടെ ഗൃഹനാഥൻ വീണു മരിച്ചു
1538097
Sunday, March 30, 2025 11:37 PM IST
രാജാക്കാട്: മരത്തിൽനിന്നു തേനെടുക്കുന്നതിനിടെ ഗൃഹനാഥൻ വീണു മരിച്ചു. സേനാപതി ഒട്ടാത്തി പൂമലയിൽ വിജയൻ (48) ആണ് മരിച്ചത്. രാജാക്കാടിന് സമീപം സ്വകാര്യവ്യക്തിയുടെ ഏലത്തോട്ടത്തിൽ ഇന്നലെ രാവിലെയാണ് സംഭവം.
മരത്തിൽ നിന്നുവീണ് ഗുരുതരമായി പരിക്കേറ്റ വിജയനെ നാട്ടുകാർ രാജാക്കാട്ടുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. സംസ്കാരം ഇന്ന് 10ന് പഴയവിടുതി ഇവാഞ്ചലിക്കൽ സഭ സെമിത്തേരിയിൽ.ഭാര്യ: ജെയ്. മക്കൾ: അപർണ, അനഘ.