ആക്രി വ്യവസായത്തിന് മൊബൈയിൽ ആപ്പ്
1538113
Sunday, March 30, 2025 11:41 PM IST
തൊടുപുഴ: ഹൈടെക് സംരംഭം ഖരമാലിന്യ സംഭരണം ലക്ഷ്യമിട്ട് തൊടുപുഴയിൽ എലിയറ്റ് ഗ്രീൻ സൊലൂഷൻസിന്റെ പുതിയ സംരംഭത്തിന്റെ ഉദ്ഘാടനം ഡീൻ കുര്യാക്കോസ് എംപി നിർവഹിച്ചു.
നാടിനെ മാലിന്യ മുക്തമാക്കാൻ ആധുനിക സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്താനുള്ള കന്പനിയുടെ ശ്രമം അഭിനന്ദനീയമാണെന്ന് എംപി പറഞ്ഞു. പ്രസ് ക്ലബ് ഹാളിൽ നടന്ന യോഗത്തിൽ അഡ്വ. സി.കെ. വിദ്യാസാഗർ അധ്യക്ഷത വഹിച്ചു. വെബ് സൈറ്റ് ഉദ്ഘാടനം സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കെ.പി. മേരി നിർവഹിച്ചു.
സിനിമാ നടൻ നിഷാന്ത് സാഗർ, പോൾസണ്‍ മാത്യു, പുഷ്പാംഗദൻ, അനുമോൻ, വാർഡ് കൗണ്‍സിലർ ജയലക്ഷ്മി ഗോപൻ, സോനു ജോസഫ്, കെ.കെ. സുജിത്ത്, കെ.കെ. സൂരജ്, കെ.കെ. ശ്വേത മോഹൻ എന്നിവർ പ്രസംഗിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍ൽ പ്രസിഡന്റ് ജോർജ് അഗസ്റ്റിൻ സ്വാഗതവും കന്പനി എംഡി അഡ്വ. മിഥുൻ സാഗർ നന്ദിയും പറഞ്ഞു. മൊബൈൽ ആപ്പ് വഴി ഖരമാലിന്യ വ്യാപാരം സാധിക്കുന്ന സംവിധാനമാണ് എലിയറ്റ് ഗ്രീൻ കന്പനിയുടെ സ്ക്രാപ്പ് ബോക്സ് ആപ്പ്.