ദിവ്യരക്ഷാലയത്തിൽ സ്നേഹസംഗമം
1538432
Monday, March 31, 2025 11:51 PM IST
തൊടുപുഴ: പെരുന്പിള്ളിച്ചിറ ശിഹാബ് തങ്ങൾ റിലീഫ് സെല്ലിന്റെയും സ്വതന്ത്ര തൊഴിലാളി യൂണിയൻ ജില്ലാ കമ്മിറ്റിയുടെയും നേതൃത്വത്തിൽ ദിവ്യരക്ഷാലയത്തിൽ സ്നേഹസംഗമം സംഘടിപ്പിച്ചു. ചിലവ് ഫൈസൽ മൗലവി ഉദ്ഘാടനം ചെയ്തു.സഹജീവി സ്നേഹത്തിന്റെയും സമഭാവനയുടെയും മഹനീയ മാതൃകയാണ് ഈദുൽ ഫിത്തറെന്ന് അദ്ദേഹം പറഞ്ഞു. ലഹരിയുടെ മാരക വിപത്തിനെതിരെ നാടൊന്നിക്കണമെന്ന് സ്നേഹ സംഗമം ആഹ്വനം ചെയ്തു.ശിഹാബ് തങ്ങൾ റിലീഫ് സെൽ ചെയർമാൻ നിസാർ പഴേരി അധ്യക്ഷത വഹിച്ചു.
ദിവ്യരക്ഷാലയം ഡയറക്ടർ ടോമി മാത്യു, ഫാ. ബെന്നി ഓടയ്ക്കൽ, മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടേറിയറ്റംഗം പി.എം. അബ്ബാസ് മാസ്റ്റർ, ജില്ലാ പ്രസിഡന്റ് കെ. എം. എ. ഷുക്കൂർ, ജില്ലാ സെക്രട്ടറിമാരായ ടി. എസ്.ഷംസുദീൻ, പി.എം.എ. റഹിം, എസ്ടിയു ജില്ലാ പ്രസിഡന്റ് നൗഷാദ് വഴിക്കൽ പുരയിടം, ജനറൽ സെക്രട്ടറി വി.എച്ച്.മുഹമ്മദ്, ഇടുക്കി പ്രസ് ക്ലബ് പ്രസിഡന്റ് വിനോദ് കണ്ണോളി, കെ.വി. ജോസ്, അഡ്വ. സെബാസ്റ്റ്യൻ മാത്യു, ജോഷി ഓടയ്ക്കൽ എന്നിവർ പ്രസംഗിച്ചു.