മാലിന്യമുക്ത നഗരസഭയായി കട്ടപ്പന നഗരസഭ
1538124
Sunday, March 30, 2025 11:42 PM IST
കട്ടപ്പന: കട്ടപ്പന നഗരസഭയെ മാലിന്യമുക്ത നഗരസഭയായി ചെയര്‍പേഴ്സണ്‍ ബീനാ ടോമി പ്രഖ്യാപിച്ചു. യോഗത്തിനു മുന്നോടിയായി "കമനീയം കട്ടപ്പന മഹനീയം കേരളം' എന്ന സന്ദേശം ഉയര്‍ത്തി ടൗണില്‍ സന്ദേശറാലിയും നടത്തി. കട്ടപ്പന എസ്ഐ അഭിജിത്ത് സന്ദേശം നല്കി. യോഗത്തില്‍ മാലിന്യ സംസ്കരണ രംഗത്ത് മികവു പുലര്‍ത്തിയ വിവിധ വ്യക്തികളെ അനുമോദിച്ചു.
വൈസ് ചെയര്മാന് കെ ജെ ബെന്നി അധ്യക്ഷനായി. കൗണ്‍സിലര്‍മാരായ സിബി പാറപ്പായി, ഝാന്‍സി ബേബി, ലീലാമ്മ ബേബി, മനോജ് മുരളി, ഐബിമോള്‍ രാജന്, മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റ് സാജന് ജോര്‍ജ് എന്നിവര്‍ സംസാരിച്ചു, മറ്റു നഗരസഭാഗംങ്ങള്‍, ഉദ്യോഗസ്ഥര്‍, ഹരിതകര്‍മ സേന അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.