ലഹരിക്കെതിരേ മാജിക് ഷോ വേറിട്ട അനുഭവമായി
1538424
Monday, March 31, 2025 11:51 PM IST
മൂലമറ്റം: ലഹരിക്കെതിരേയും സമൂഹം നേരിടുന്ന വെല്ലുവിളികൾക്കുമെതിരേയും ബിഷപ് വയലിൽ ആശുപത്രിയുടെയും മാനസികാരോഗ്യ വിഭാഗത്തിന്റെയും നഴ്സിംഗ് സ്കൂളിന്റെയും ആഭിമുഖ്യത്തിൽ മാജിക് ഷോയും ബോധവത്കരണ ക്ലാസും നടത്തി.
സീറോ മലബാർ സഭ പ്രോലൈഫ് അപ്പൊസ്തലേറ്റ് സെക്രട്ടറി ജോയ്സ് മുക്കുടം ലഹരിയുടെ ദോഷഫലങ്ങൾ മാജിക്കിലൂടെ അവതരിപ്പിച്ചു. ചാപ്ലയിൻ റവ.ഡോ. തോമസ് പാറയ്ക്കൽ മുഖ്യപ്രഭാഷണം നടത്തി. ചീഫ് സൈക്യാട്രിസ്റ്റ് സിസ്റ്റർ ഡോ. ആനി സിറിയക് അധ്യക്ഷത വഹിച്ചു. അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ആനീസ് കൂട്ടിയാനിയിൽ മാജിക് ഷോ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സിസ്റ്റർ ആൻസി കുളമാക്കൽ, സിസ്റ്റർ ഡോ. ജെസി മുഞ്ഞനാട്ട് ,സിസ്റ്റർ എലിസബത്ത് കോക്കാട്ടുകുന്നേൽ, നഴ്സിംഗ് സൂപ്രണ്ട് സിസ്റ്റർ ഡോ.അമല എസ് എച്ച്, ജോയി കിഴക്കേൽ എന്നിവർ പ്രസംഗിച്ചു.
കോളപ്ര: ഉണർവ് റസിഡൻസ് അസോസിയേഷൻ വാർഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ ജോയ്സ് മുക്കുടം ലഹരിവിരുദ്ധ മാജിക് ഷോ അവതരിപ്പിച്ച് സമ്മേളനം ഉദ്ഘാടനം ചെയ്തു.രക്ഷാധികാരി ചന്ദ്രൻ പടിഞ്ഞാറേ ചോനാട്ട് അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് ഫ്രാൻസിസ് കരിന്പാനി, ജോയി കിഴക്കേൽ, റോയി ജെ. കല്ലറങ്ങാട്ട്, അഡ്വ.അഞ്ജന ചന്ദ്രൻ, സഞ്ജന ബോസ്, മാത്യു കരിന്പാനി, പ്രസാദ് മന്നാട്ട്, ജയൻ ശശിവിലാസം, ഹരികുമാർ പൊട്ടനാക്കുന്നേൽ എന്നിവർ പ്രസംഗിച്ചു. പുരുഷൻമാരുടെ തിരുവാതിര, ഫ്യൂഷൻ ഡാൻഡ് തുടങ്ങി വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.