ഉപ്പുതറ കണ്ണംപടി മേമാരിയിൽ കാട്ടാന ചരിഞ്ഞു
1537928
Sunday, March 30, 2025 6:06 AM IST
ഉപ്പുതറ: ഇടുക്കി വന്യജീവി സങ്കേതത്തിലെ ഉൾവനത്തിൽ കാട്ടാന ചരിഞ്ഞു. വാർധക്യസഹജമായ അസുഖം മൂലമാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. വ്യാഴാഴ്ച സന്ധ്യയോടെ കിഴുകാനം സെക്ഷനിലെ മേമാരി ചക്കക്കാനം ഭാഗത്താണ് അൻപത് വയസിനു മുകളിൽ പ്രായമുള്ള പിടിയാന ചരിഞ്ഞത്.
വനം വകുപ്പ് ട്രബിൾ വാച്ചർമാരാണ് വനം വകുപ്പ് നിർമിച്ച ട്രഞ്ചിൽ പിടിയാനയെ ചെരിഞ്ഞ നിലയിൽ കണ്ടത്. നടക്കുന്നതിനിടെ കാൽവഴുതി ട്രഞ്ചിൽ വീണതാകാമെന്നാണ് വനം വകുപ്പിന്റെ നിഗമനം. തേക്കടി കടുവ സങ്കേതത്തിലെ വെറ്ററിനറി സർജൻ ഡോ. അനുരാജ്, ഉപ്പുതറ വെറ്ററിനറി അസി. സർജൻ ഡോ. ഷിജു ഷാജി, കൽത്തൊട്ടി വെറ്ററിനറി അസി. സർജൻ ഡോ. റോസ്മേരി, ഇടുക്കി അസിസ്റ്റന്റ് വൈൽഡ് ലൈഫ് അസി. വാർഡൻ പ്രസാദ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തി ജഡം മറവുചെയ്തു.