കാർ നിയന്ത്രണം വിട്ട് പാടത്തേക്കു മറിഞ്ഞു
1537437
Friday, March 28, 2025 11:04 PM IST
കരിമണ്ണൂർ: നിയന്ത്രണം വിട്ട കാർ പാടത്തേക്കു മറിഞ്ഞു. തൊമ്മൻകുത്ത്-മുളപ്പുറം റോഡിൽ ആശാൻ കവലയ്ക്കു സമീപം ഇന്നലെ രാവിലെ 9.45നാണ് അപകടം. ആർക്കും പരിക്കില്ല. റോഡിന്റെ ഇരുവശങ്ങളിലും പാടമായ ഇവിടെ അഞ്ചടിയോളം താഴ്ചയുണ്ട്.
നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡാണിത്. റോഡിന്റെ ഇരുവശങ്ങളിലും ക്രാഷ് ബാരിയർ ഉണ്ടായിരുന്നെങ്കിൽ അപകടം സംഭവിക്കില്ലായിര ുന്നുവെന്നു നാട്ടുകാർ പറയുന്നു. അതിനാൽ റോഡിന്റെ ഇരുവശങ്ങളിലും ക്രാഷ് ബാരിയറുകൾ സ്ഥാപിച്ച് സുരക്ഷ ഉറപ്പുവരുത്തണമെന്നാണ് ജനങ്ങളുടെ ആവശ്യം.