ജില്ലാ ആശുപത്രിക്കു മുന്നിൽ ധർണ നടത്തി
1537435
Friday, March 28, 2025 11:04 PM IST
തൊടുപുഴ: ജില്ലാ ആശുപത്രിയിലെ ഓപ്പറേഷൻ തിയേറ്ററും മറ്റ് അനുബന്ധ സൗകര്യങ്ങളും ഉപയോഗശൂന്യമായി കിടക്കുന്നതിൽ പ്രതിഷേധിച്ച് ജില്ലാ ആശുപത്രി കവാടത്തിൽ യൂത്ത് കോണ്ഗ്രസ് തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി.
മുൻ ഡിസിസി പ്രസിഡന്റ് റോയി കെ. പൗലോസ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ബിലാൽ സമദ് അധ്യക്ഷത വഹിച്ചു. ടി.ജെ പീറ്റർ, സിബി ദാമോദരൻ, ജാഫർഖാൻ മുഹമ്മദ്, എം.എച്ച്. സജീവ്, രാജേഷ് ബാബു, മനോജ് തങ്കപ്പൻ, മാത്യു കെ. ജോണ്, ടോണി തോമസ്, ബിബിൻ അഗസ്റ്റിൻ, ടി.എസ്. ഫൈസൽ, സി.എൽ. മനു എന്നിവർ പ്രസംഗിച്ചു.