ലഹരിവിരുദ്ധ കാമ്പയിനും ആദരിക്കലും
1537919
Sunday, March 30, 2025 6:06 AM IST
ചെറുതോണി : വാഴത്തോപ്പ് സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ എസ് പി സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനതല ടെലിഫിലിം അവാർഡ് ജേതാക്കളെയും വിരമിക്കുന്ന അധ്യാപകരേയും ആദരിച്ചു. എസ്പിസി കേഡറ്റുകളുടെ സർട്ടിഫിക്കറ്റ് വിതരണവും നടന്നു.
എസ്പിസി എഡിഎൻഒ സുരേഷ് ബാബു സമ്മേളനം ഉദ്ഘാടനം ചെയ്തു. ഗാർഡിയൻ എസ്പിസി പ്രസിഡന്റ് ബിജു കലയത്തിനാൽ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് അർച്ചന തോമസ്, സ്കൂൾ പിടിഎ പ്രസിഡന്റ് ജോളി ആലപ്പുരക്കൽ, എംപിടിഎ പ്രസിഡന്റ് സോണിയ ബിനോജ്, സിപിഒമാരായ പി.ബി. നിതിൻ, ജാസ്മിൻ ജോൺ, എസ്പിസി കേഡറ്റുമാരായ സേറ മരിയ സജി, ഹലോണ ജതീഷ്, ആൻകരോളിൻ ജോജോ എന്നിവർ പ്രസംഗിച്ചു.
എഡിഎൻഒ സുരേഷ് ബാബു അവാർഡ് ജേതാക്കളെയും വിരമിക്കുന്ന അധ്യാപകരായ സിസ്റ്റർ ഗ്രേസ്മി, ജാൻസി, ഷേർളി എന്നിവരേയും ആദരിച്ചു. തുടർന്ന് സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ പ്രതിജ്ഞ എടുക്കുകയും ലഹരിക്കെതിരേ കൈയൊപ്പ് രേഖപ്പെടുത്തുകയും ചെയ്തു.
ലഹരിവിരുദ്ധ കാന്പയിൻ നടത്തി
രാജാക്കാട്: ജെസിഐ രാജാക്കാട്, ക്രിസ്തുജ്യോതി പബ്ലിക് സ്കൂൾ എന്നിവരുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ കാന്പയിൻ രാജാക്കാട് ക്രിസ്തുജ്യോതി സ്കൂളിൽ നടത്തി. കോഴിക്കോട് ഹോമിയോ മെഡിക്കൽ കോളജ് മുൻ അസിസ്റ്റന്റ് പ്രഫസർ ഡോ. സൂസന്ന കുര്യാക്കോസ് ലഹരിവിരുദ്ധ ക്ലാസ് നയിച്ചു. തുടർന്ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ലഹരിവിരുദ്ധ സമ്മേളനം രാജാക്കാട് പോലീസ് സർക്കിൾ ഇൻസ്പെക്ടർ വി. വിനോദ്കുമാർ ഉദ്ഘാടനം ചെയ്തു.
രാജാക്കാട് ജെസിഐ പ്രസിഡന്റ് ജിജോമോൻ ജോർജ് അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഷെറിൻ തോമസ്, അഭിനവ് ബൈജു, രാജാക്കാട് ക്രിസ്തുരാജ ഫൊറോന പള്ളി വികാരി ഫാ. മാത്യു കരോട്ടുകൊച്ചറയ്ക്കൽ, ജെസിഐ സോണ്‍ വൈസ് പ്രസിഡന്റ് അബിൻ ജോസ്, സോണ്‍ ഡയറക്ടർ ബ്രീസ് ജോയ്, പിടിഎ പ്രസിഡന്റ് സിബി കൊച്ചുവള്ളാട്ട്, ജെസിഐ സെക്രട്ടറി ബിബിൻ വർഗീസ്, ട്രഷറർ കെ.വി. അനൂപ് എന്നിവർ പ്രസംഗിച്ചു.
സമ്മേളനത്തിന് ശേഷം കത്തിച്ച മെഴുകുതിരികളുമായി സ്കൂളിൽനിന്നു രാജാക്കാട് ടൗണിലേക്ക് ലഹരിവിരുദ്ധ റാലിയും നടത്തി. ടൗണിൽ ലഹരിവിരുദ്ധ ഫ്ലാഷ് മോബും അവതരിപ്പിച്ചു. തുടർന്ന് കുട്ടികൾ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു.