ഇരവികുളം നാഷണൽ പാർക്ക് ഇന്നു തുറക്കും
1538431
Monday, March 31, 2025 11:51 PM IST
മൂന്നാർ: രണ്ടു മാസത്തെ ഇടവേളയ്ക്കു ശേഷം ഇരവികുളം നാഷണൽ പാർക്ക് ഇന്ന് തുറക്കും. വരയാടുകളുടെ പ്രജനനകാലം പ്രമാണിച്ച് എല്ലാ വർഷവും ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ പാർക്ക് അടച്ചിടുന്നതിന്റെ ഭാഗമായാണ് രണ്ടു മാസം സന്ദർശകർക്ക് പാർക്കിൽ വിലക്ക് ഏർപ്പെടുത്തിയിരുന്നത്.
ഏപ്രിൽ ഒന്ന് മുതൽ പാർക്കിൽ സന്ദർശനം അനുവദിച്ചുകൊണ്ടുള്ള ഓണ്‍ലൈൻ ബുക്കിംഗ് ആരംഭിച്ചു. നേരിട്ടും പാർക്ക് സന്ദർശിക്കുന്നതിനുള്ള ടിക്കറ്റ് സ്വന്തമാക്കാം. വരയാടുകളുടെ പ്രജനനകാലം അവസാനിച്ചതോടെ ഏപ്രിൽ പകുതിയോടെ കണക്കെടുപ്പ് ആരംഭിക്കും. കഴിഞ്ഞ വർഷം 146 വരയാടുകളാണ് പാർക്കിൽ പുതുതായി പിറന്നത്.