എച്ച്ഡിഎസ് ഭിന്നശേഷി സംഗമം
1537917
Sunday, March 30, 2025 6:06 AM IST
കരിമ്പൻ: ഇടുക്കി രൂപത സാമൂഹ്യ ക്ഷേമ വിഭാഗമായ ഹൈറേഞ്ച് ഡെവലപ്മെന്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ക്രിസ്തു ജയന്തിയുടെ 2025-ാം വർഷത്തിലെ ജൂബിലിയോടനുബന്ധിച്ച് ഭിന്നശേഷിക്കാരുടെ സംഗമം നടത്തി. ജില്ലയിലെ വിവിധ പ്രദേശങ്ങളിൽനിന്നും അന്പതോളം ഭിന്നശേഷിക്കാരും സന്നദ്ധപ്രവർത്തകരും സംഗമത്തിൽ പങ്കെടുത്തു.
യോഗം ജില്ലാ പഞ്ചായത്തംഗം ഷൈനി സജി ഉദ്ഘാടനം ചെയ്തു. ഇടുക്കി രൂപത വിദ്യാഭ്യാസ സെക്രട്ടറി റവ. ഡോ. ജോർജ് തകിടിയേൽ അധ്യക്ഷത വഹിച്ചു. ഗിരിജ്യോതി ക്രെഡിറ്റ് യൂണിയൻ രൂപത പ്രസിഡന്റ് കുഞ്ഞമ്മ തോമസ് മുഖ്യപ്രഭാഷണം നടത്തി. എച്ച്ഡിഎസ് പ്രൊജക്ട് കോ-ഓർഡിനേറ്റർ ബിജോ മാത്യു പ്രസംഗിച്ചു. ഭിന്നശേഷിക്കാരുടെ കൂട്ടായ്മ രൂപീകരണവും ഭാവി പ്രവർത്തനങ്ങളു സംബന്ധിച്ച് എച്ച്ഡിഎസ് എക്സിക്യൂട്ടീവ് ഡയറക്ടർ റവ. ഡോ. ജോസഫ് കൊച്ചുകുന്നേലിന്റെ നേതൃത്വത്തിൽ ചർച്ച നടന്നു.
പുതുതായി രൂപീകരിക്കുന്ന സംഘടനയുടെ സുഗമമായ നടത്തിപ്പിനായി എക്സിക്യൂട്ടീവ് കമ്മിറ്റിയും രൂപീകരിച്ചു. യോഗത്തിൽ പങ്കെടുത്തവർക്കെല്ലാം സ്നേഹോപഹാരങ്ങളും നൽകി.