കുടയത്തൂർ പഞ്ചായത്തിനെ മാലിന്യമുക്തമായി പ്രഖ്യാപിച്ചു
1538122
Sunday, March 30, 2025 11:42 PM IST
കാഞ്ഞാർ: മാലിന്യ മുക്തം നവകേരളം കാന്പയിന്റെ ഭാഗമായി കുടയത്തൂർ പഞ്ചായത്തിനെ അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനത്തിൽ മാലിന്യമുക്തമായി പ്രഖ്യാപിച്ചു. പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.എൻ. ഷിയാസ് പ്രഖ്യാപനം നടത്തി. ജില്ലയിലെ മികച്ച റെസിഡൻസ് അസോസിയേഷനായി തെരഞ്ഞെടുത്ത ശരംകുത്തി റെസിഡൻസ് അസോസിയേഷനെ ചടങ്ങിൽ അനുമോദിച്ചു. പഞ്ചായത്ത്, വാർഡ് തലത്തിൽ മികച്ച ഹരിത ഭവനം, ഹരിത സ്ഥാപനം, ഹരിത അയൽക്കൂട്ടം, ഹരിത വിദ്യാലയം എന്നിവയ്ക്കുള്ള സാക്ഷ്യപത്രം വിതരണവും നടത്തി. കാർഷിക മേഖലയിലെ മികവുറ്റ പ്രവർത്തനങ്ങൾ പരിഗണിച്ച് രാജു സി. ഗോപാലിനെ ഹരിതരത്നം അവാർഡ് നൽകി ആദരിച്ചു.
പഞ്ചായത്തംഗങ്ങളായ ആഷ റോജി, ബിന്ദു സിബി, എൻ.ജെ. ജോസഫ്, സുജ ചന്ദ്രശേഖരൻ, സി.എസ്. ശ്രീജിത്ത്, ഷീബ ചന്ദ്രശേഖരപിള്ള, നസിയ ഫൈസൽ, പഞ്ചായത്ത് ആസൂത്രണസമിതി ഉപാധ്യക്ഷൻ ഗോപിനാഥ്, കാഞ്ഞാർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ അബ്ദുൾ ഖാദർ എന്നിവർ പ്രസംഗിച്ചു.