ഗ്രാമപഞ്ചായത്തുകൾ വന്യജീവികളെ കൊല്ലാനുള്ള ഉത്തരവ് ഇറക്കണം
1537927
Sunday, March 30, 2025 6:06 AM IST
ഇടുക്കി: ഏലത്തോട്ടമേഖലയിൽ ആനയുടെയും പന്നികളുടെയും കുരങ്ങിന്റെയും ശല്യം അതിരൂക്ഷമായ സാഹചര്യത്തിൽ വന്യജീവികളെ കൊല്ലുന്നതിനും ഭയപ്പെടുത്തി ഉന്മൂലനം ചെയ്യുന്നതിനുമുള്ള ഉത്തരവ് പുറപ്പെടുവിക്കാൻ ഗ്രാമപഞ്ചായത്തുകൾ തയാറാകണമെന്ന് കാർഡമം പ്ലാൻഡേഴ്സ് ഫെഡറേഷൻ ആവശ്യപ്പെട്ടു.
ചെയർമാൻ സ്റ്റാനി പോത്തൻ, ജനറൽ സെക്രട്ടറി പി. ആർ. സന്തോഷ്, ട്രഷറർ എസ്. ജീവനന്ദൻ എന്നിവർ ഇടുക്കി ജില്ലയിലെ ഗ്രാമപഞ്ചായത്ത് ഭരണസമിതിയോട് നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. തോട്ടങ്ങളിലെ തൊഴിലാളികൾ ജീവഭയത്തോടെയാണ് ജോലിക്ക് എത്തുന്നത്. കേന്ദ്രവന്യജീവി സംരക്ഷണ നിയമമനുസരിച്ചു മനുഷ്യന്റെ ജീവനും സ്വത്തിനും നാശം വിതയ്ക്കുന്ന വന്യജീവികളെ കൊല്ലുന്നതിനും ഭയപ്പെടുത്തി ഉന്മൂലനം ചെയ്യുന്നതിനും വകുപ്പുകളുണ്ടെന്നും അവർ ചൂണ്ടികാട്ടി.