വിശ്വദീപ്തി പബ്ലിക് സ്കൂളില്‍ കിന്റര്‍ ഗാർട്ടൻ ഗ്രാജ്വേഷന്
1537916
Sunday, March 30, 2025 6:06 AM IST
അടിമാലി: അടിമാലി വിശ്വദീപ്തി സിഎംഐ പബ്ലിക് സ്കൂളില്‍ കിന്റര്‍ ഗാർട്ടൻ ഗ്രാജ്വേഷന് സെറിമണി നടത്തി. 135 കുട്ടികള്‍ കിന്‍ഡര്‍ ഗാര്‍ട്ടന്‍ ഗ്രാജ്വേഷന് സെറിമണിയുടെ ഭാഗമായി. അഡ്വ. എ. രാജ എം എല്‍എ ഗ്രാജ്വേഷന് സെറിമണി ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
സ്കൂള്‍ മാനേജര്‍ ഫാ. ഷിന്റോ കോലത്തുപടവില്‍ അധ്യക്ഷത വഹിച്ചു. സ്കൂള്‍ പ്രിന്‍സിപ്പല്‍ റവ.ഡോ. രാജേഷ് ജോര്‍ജ്, വൈസ് പ്രിന്‍സിപ്പല്‍ ഫാ. ജിയോ ജോസ്, ഫാ. ഓസ്റ്റിന്‍ കളപ്പുരക്കല്‍, കെജി ഇന്‍ചാര്‍ജ് ഷാന്റി ബെന്നി തുടങ്ങിയവർ പ്രസംഗിച്ചു. എല്‍കെജി, യുകെജി കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.