കുട്ടിക്കർഷകരുടെ കപ്പവാട്ട് പൊളിച്ചു
1493943
Thursday, January 9, 2025 11:01 PM IST
കൊടുവേലി: സ്കൂൾവളപ്പിൽ കൃഷി ചെയ്ത മരച്ചീനിയുടെ വിളവെടുപ്പിലും സംസ്കരണത്തിലും സജീവമായി പങ്കെടുത്ത് കൊടുവേലി സാൻജോ സിഎംഐ പബ്ലിക് സ്കൂൾ വിദ്യാർഥികൾ.
കാർഷികവിളകളെക്കുറിച്ചും വിളവെടുപ്പിനെക്കുറിച്ചുമുള്ള അറിവ് കുട്ടികൾക്ക് പകർന്നു നൽകുന്നതിന്റെ ഭാഗമായിട്ടാണ് ഒന്ന്, രണ്ട് ക്ലാസിലെ കുട്ടികൾക്കായി കൃഷിയറിവ് എന്ന പരിപാടി സംഘടിപ്പിച്ചത്. കുട്ടികൾ പണിയായുധങ്ങളുമായി കർഷകവേഷത്തിലാണ് സ്കൂളിൽ എത്തിയത്. മരച്ചീനിയുടെ വിളവെടുപ്പിലും തുടർന്നുള്ള കപ്പവാട്ടൽ പ്രവർത്തനങ്ങളിലും അവർ ഭാഗമായി.