വീട്ടുവളപ്പിൽ കഞ്ചാവ് ചെടി: മധ്യവയസ്കൻ അറസ്റ്റിൽ
1493350
Wednesday, January 8, 2025 3:12 AM IST
അടിമാലി: വീട്ടിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയ കേസിൽ ഗൃഹനാഥൻ അറസ്റ്റിൽ. മച്ചിപ്ലാവ് ഓലിക്കുന്നേൽ രമണൻ (48) ആണ് എക്സെെസ് സംഘത്തിന്റെ പിടിയിലായത്. നാർക്കോട്ടിക് എൻഫോഴ്സ്മെന്റ് സ്ക്വാഡിലെ സർക്കിൾ ഇൻസ്പെക്ടർ വി.പി. മനൂപും സംഘവും നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. പ്രതിയെ അടിമാലി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അസി. എക്സൈസ് ഇൻസ്പെക്ടർ എൻ.കെ. ദിലീപ്, സിവിൽ എക്സൈസ് ഓഫീസർമാരായ അബ്ദുൾ ലത്തീഫ്, ധനിഷ് പുഷ്പ ചന്ദ്രൻ, മുഹമ്മദ് ഷാൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ സിമി ഗോപി, സിവിൽ എക്സൈസ് ഓഫീസർ നിതിൻ ജോണി എന്നിവരും പരിശോധനയിൽ പങ്കെടുത്തു.