തൊ​ടു​പു​ഴ: ക​ഴി​ഞ്ഞ വ​ർ​ഷം ജി​ല്ല​യി​ൽ ഉ​ണ്ടാ​യ​ത് 13.79 കോ​ടി​യു​ടെ കൃ​ഷി​നാ​ശം. 4604 ഹെ​ക്ട​ർ സ്ഥ​ല​ത്തെ കൃ​ഷി​യാ​ണ് ഒ​രു വ​ർ​ഷ​ത്തി​നി​ടെ ന​ശി​ച്ച​ത്. 19,221 ക​ർ​ഷ​ക​രെ​യാ​ണ് കൃ​ഷിനാ​ശം ബാ​ധി​ച്ച​ത്. കാ​ല​വ​ർ​ഷ​ക്കെ​ടു​തി​ക​ളി​ലും വ​ര​ൾ​ച്ച​യി​ലു​മാ​ണ് കൂ​ടു​ത​ലും കൃ​ഷി ന​ശി​ച്ച​ത്. ഏ​ലം മേ​ഖ​ല​യി​ൽ ക​ന​ത്ത നാ​ശ​മാ​ണ് നേ​രി​ട്ട​ത്.

കു​രു​മു​ള​ക്, വാ​ഴ, ഏ​ലം എ​ന്നി​വ​യാ​ണ് വ്യാ​പ​ക​മാ​യി ന​ശി​ച്ച​ത്. 1.693 ഹെ​ക്ട​ർ സ്ഥ​ല​ത്തെ 18,44,616 കു​രു​മു​ള​ക് ചെ​ടി​ക​ളാ​ണ് ന​ശി​ച്ച​ത്. 13,738 ക​ർ​ഷ​ക​രു​ടെ കൃ​ഷി​യാണ് നശിച്ചത്. 13.843 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യി. 369 ഹെ​ക്ട​ർ സ്ഥ​ല​ത്തെ 6,43,678 വാ​ഴ കാ​റ്റി​ലും മ​ഴ​യി​ലും വ​ര​ൾ​ച്ച​യി​ലും ന​ശി​ച്ചു.

2925 ക​ർ​ഷ​ക​രു​ടെ കൃ​ഷി​യാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. വ​ര​ൾ​ച്ച​യി​ൽ ഏ​ല​ച്ചെ​ടി​ക​ൾ വ​ൻ​തോ​തി​ൽ ത​ക​ർ​ന്ന​ടി​ഞ്ഞു. 31.885 ഹെ​ക്ട​ർ സ്ഥ​ല​ത്തെ ഏ​ലം കൃ​ഷി ന​ശി​ച്ച​താ​യാ​ണ് ക​ണ​ക്ക്. 22.298 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മാ​ണു​ണ്ടാ​യ​ത്.

167.67 ഹെ​ക്ട​ർ സ്ഥ​ല​ത്തെ 31597 ജാ​തി കൃ​ഷി ന​ശി​ച്ചു. 3228 ക​ർ​ഷ​ക​ർ​ക്കാ​യി 1.105 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യി. കാ​യ്ക്കാ​ത്ത 9569 ജാ​തി​ച്ചെ​ടിക​ളും ന​ശി​ച്ചി​രു​ന്നു. 1091 ക​ർ​ഷ​ക​ർ​ക്ക് ന​ഷ്ടം സം​ഭ​വി​ച്ചു.

276 ക​ർ​ഷ​ക​രു​ടെ 1472 തെ​ങ്ങ്, 104 ക​ർ​ഷ​ക​രു​ടെ 1446 ഗ്രാ​ന്പൂ എ​ന്നി​വ​യും കെ​ടു​തി​ക​ളി​ൽ ന​ശി​ച്ചി​ട്ടു​ണ്ട്. പൈ​നാ​പ്പി​ൾ -3.600 ഹെ​ക്ട​ർ, പ​ച്ച​ക്ക​റി മൂ​ന്ന് ഹെ​ക്ട​ർ, തേ​യി​ല- 1.700 ഹെ​ക്ട​ർ, മ​ര​ച്ചീ​നി 50.32 ഹെ​ക്ട​ർ, മ​റ്റ് കി​ഴ​ങ്ങു വ​ർ​ഗം -1.840 ഹെ​ക്ട​ർ എ​ന്നി​വ​യാ​ണ് മ​റ്റ് ന​ഷ്ട​പ്പെ​ട്ട വി​ള​ക​ളു​ടെ ക​ണ​ക്ക്.

ക​രി​ഞ്ഞു​ണ​ങ്ങി ഏ​ലം കൃ​ഷി

ക​ന​ത്ത വേ​ന​ൽച്ചൂ​ടി​ൽ ഉ​ടു​ന്പ​ൻ​ചോ​ല, ഇ​ടു​ക്കി താ​ലൂ​ക്കു​ക​ളി​ലെ ഏ​ലം കൃ​ഷി 70 ശ​ത​മാ​ന​ത്തി​ലേ​റെ​യാ​ണ് ന​ശി​ച്ച​ത്. 2024 ജ​നു​വ​രി ഒ​ന്നു മു​ത​ൽ ജൂ​ലൈ 31 വ​രെ 17944 ഏ​ലം ക​ർ​ഷ​ക​ർ​ക്ക് കൃ​ഷി​നാ​ശ​മു​ണ്ടാ​യ​താ​യും 4368.8613 ഹെ​ക്ട​റി​ലെ ഏ​ലം ന​ശി​ച്ച​താ​യും 10.93 കോ​ടി​യു​ടെ നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​താ​യു​മാ​ണ് ക​ണ​ക്ക്. കൃ​ഷി ഭൂ​രി​പ​ക്ഷ​വും ന​ശി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ കൃ​ഷിമ​ന്ത്രി പി. ​പ്ര​സാ​ദ് നേ​രി​ട്ട് കൃ​ഷി​നാ​ശ​മു​ണ്ടാ​യ മേ​ഖ​ല​ക​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി. പി​ന്നീ​ട് പ്ര​ത്യേ​ക സം​ഘം പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് നാ​ശ​ന​ഷ്ട​ത്തി​ന്‍റെ ക​ണ​ക്കു​ക​ൾ തി​ട്ട​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

ക​ർ​ഷ​ക​ർ​ക്ക് ധ​ന​സ​ഹാ​യ​മാ​യി കേ​ന്ദ്ര വി​ഹി​ത​മാ​യി 78,53,208 രൂ​പ എ​ഐ​എം​എ​സ് പോ​ർ​ട്ട​ലി​ൽ അം​ഗീ​ക​രി​ച്ചു. എ​ന്നാ​ൽ ഇ​ത് ക​ർ​ഷ​ക​രു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് എ​ത്തി​യി​ട്ടി​ല്ല. ശാ​ന്ത​ൻ​പാ​റ പ​ഞ്ചാ​യ​ത്തി​ലെ പേ​ത്തൊ​ട്ടി​യി​ൽ ഉ​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ 65 ക​ർ​ഷ​ക​രു​ടെ കൃ​ഷി​സ്ഥ​ലം ഒ​ലി​ച്ചു പോ​കു​ക​യും ചെ​യ്തു. ഇ​വ​ർ​ക്കാ​യി 8,97,042 രൂ​പ ന​ഷ്ട​പ​രി​ഹാ​ര​മാ​യി അ​നു​വ​ദി​ച്ച​തെ​ങ്കി​ലും ഇ​തും ന​ൽ​കി​യി​ട്ടി​ല്ല.

ന​ഷ്ട​പ​രി​ഹാ​രം അ​നു​വ​ദി​ച്ച​ത് 9.12 കോ​ടി

ക​ഴി​ഞ്ഞ വ​ർ​ഷം കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ ഉ​ണ്ടാ​യ വി​ള​നാ​ശ​ത്തി​ന്‍റെ പേ​രി​ൽ കൃ​ഷി വ​കു​പ്പി​നു മു​ന്നി​ലെ​ത്തി​യ​ത് 12,581 ക​ർ​ഷ​ക​രു​ടെ അ​പേ​ക്ഷ​ക​ളാ​ണ്. 9.12 കോ​ടി​യു​ടെ ധ​ന​സ​ഹാ​യ​മാ​ണ് അ​നു​വ​ദി​ച്ച​ത്. ദേ​വി​കു​ളം -53.84 ല​ക്ഷം, അ​ടി​മാ​ലി -1.92 കോ​ടി, ക​ട്ട​പ്പ​ന-3.77 കോ​ടി, പീ​രു​മേ​ട്-76.90 ല​ക്ഷം, ഇ​ടു​ക്കി -1.44 കോ​ടി, നെ​ടു​ങ്ക​ണ്ടം 47 ല​ക്ഷം, ഇ​ളം​ദേ​ശം -19.29 ല​ക്ഷം, തൊ​ടു​പു​ഴ 5.73 ല​ക്ഷം എ​ന്നി​ങ്ങ​നെ​യാ​ണ് ഓ​രോ ബ്ലോ​ക്കു​ക​ളി​ലും അ​നു​വ​ദി​ച്ച ന​ഷ്ട​പ​രി​ഹാ​രത്തു​ക. ഇ​തി​ൽ 1579 ക​ർ​ഷ​ക​ർ​ക്കാ​യി 79.38 ല​ക്ഷം രൂ​പ മാ​ത്ര​മാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. സം​സ്ഥാ​ന ദു​ര​ന്ത പ്ര​തി​ക​ര​ണ നി​ധി​യി​ൽ നി​ന്നു​ള്ള തു​ക​യാ​ണ് വി​ത​ര​ണം ചെ​യ്ത​ത്.