ലയണ്‍സ് ക്ലബ് ഉദ്ഘാടനം നടത്തി
1493347
Wednesday, January 8, 2025 3:10 AM IST
തൊടുപുഴ: ലയണ്‍സ് ക്ലബ് ഓഫ് തൊടുപുഴ ഗോൾഡന്റെ ഉദ്ഘാടനവും സ്ഥാനാരോഹണവും നടത്തി. ഡിസ്ട്രിക്ട് ഗവർണർ. രാജൻ എൻ. നന്പൂതിരി ഉദ്ഘാടനം ചെയ്തു.
സി.സി. അനിൽകുമാർ അധ്യക്ഷത വഹിച്ചു. അഡ്വ. എ.വി. വാമനകുമാർ, കെ.ബി. ഷൈൻ കുമാർ, വി.എസ്. ജയേഷ്, സിബി ഫ്രാൻസിസ്. പ്രഫ.സാംസണ് തോമസ്, ഷിൻസ് സെബാസ്റ്റ്യൻ, എൻ.എൻ. സനൽ, വിനോദ് കണ്ണോളി, ജോഷി ജോർജ് എന്നിവർ പ്രസംഗിച്ചു.
പ്രസിഡന്റ് ഷിബു സി. നായർ, സെക്രട്ടറി എൻ. ആനന്ദ്, ട്രഷറർ അനിൽ കോയിക്കൽ, ഫസ്റ്റ് വൈസ് പ്രസിഡന്റ് നിവേദ് ശ്യാം, സെക്കൻഡ് വൈസ് പ്രസിഡന്റ് കിരണ്‍ ജോസ് എന്നിവർ സ്ഥാനമേറ്റു.