ഗുരുശ്രേഷ്ഠ പുരസ്കാരം ഏറ്റുവാങ്ങി
1493931
Thursday, January 9, 2025 11:01 PM IST
നെടുങ്കണ്ടം: സംസ്ഥാനത്തെ മികച്ച അധ്യാപകനുള്ള അഖിലേന്ത്യാ ഫെഡറേഷൻ ഗുരുശ്രേഷ്ഠ പുരസ്കാരം കോമ്പയാർ സെന്റ് തോമസ് സ്കൂൾ പ്രഥമാധ്യാപകൻ ബിജു ജോർജ് ഏറ്റുവാങ്ങി.
തൊടുപുഴയിൽ നടന്ന പുരസ്കാര സമർപ്പണ സമ്മേളനത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ അവാർഡ് സമ്മാനിച്ചു. ഫ്രാൻസിസ് ജോർജ് എംപി പുരസ്കാര ജേതാവിനെ ആദരിച്ചു.