സിഗ്നൽ തകരാർ: ബസും കാറുകളും കൂട്ടിയിടിച്ചു
1493634
Wednesday, January 8, 2025 10:45 PM IST
തൊടുപുഴ: വെങ്ങല്ലൂർ സിംഗ്നൽ ജംഗ്ഷനിൽ ഇന്നലെ മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ചു. സിഗ്നൽ ലൈറ്റിലെ തകരാർ മൂലം ഒന്നിനു പുറകേ ഒന്നായി സ്വകാര്യ ബസും കാറുകളം കൂട്ടിയിടിക്കുകയായിരുന്നു.
സിഗ്നൽ ബോർഡിൽ വാഹനങ്ങൾക്ക് മുന്നറിയിപ്പു നൽകുന്ന മഞ്ഞ ലൈറ്റ് ഇപ്പോൾ തെളിയുന്നില്ല.
ഇന്നലെ സിഗ്നലിൽ പച്ച ലൈറ്റ് തെളിഞ്ഞപ്പോൾ മുന്നോട്ടെടുത്ത ബസ് ചുവപ്പു ലൈറ്റ് കത്തിയതോടെ പെട്ടെന്ന് ബ്രേക്കിടുകയായിരുന്നു.
ഇതോടെ പിന്നാലെയെത്തിയ ഒരു കാർ ബസിലും മറ്റൊരു കാർ ബസിലിടിച്ച കാറിലും ഇടിക്കുകയായിരുന്നു. മൂവാറ്റുപുഴ ഭാഗത്തുനിന്നു തൊടുപുഴയിലേയ്ക്ക വരികയായിരുന്നു മൂന്നു വാഹനങ്ങളും. രണ്ട് കാറുകൾക്കും സാരമായ കേടുപാടു സംഭവിച്ചു. ബസിനു തകരാർ സംഭവിച്ചിട്ടുണ്ട്. ആർക്കും പരിക്കേറ്റില്ല.