കാപ്പ ചുമത്തി നാടു കടത്തി
1493638
Wednesday, January 8, 2025 10:45 PM IST
തൊടുപുഴ: വിവിധ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട് പൊതുജനങ്ങൾക്ക് ഭീഷണിയായി മാറിയ മൂന്ന് പ്രതികളെ കാപ്പ ചുമത്തി നാടു കടത്തി.
കരിങ്കുന്നം തട്ടാരത്തട്ട തന്നിട്ടാംപാറ ഭാഗത്ത് പഠിക്കാച്ചി കുന്നേൽ നന്ദു (21), തൊടുപുഴ കാരിക്കോട് തെക്കുംഭാഗം ചുക്കുംപാറ പള്ളിപ്പറന്പിൽ സാംസണ് പീറ്റർ (21), കരിങ്കുന്നം മ്രാല കാട്ടോലി ചങ്ങലത്ത് ആദർശ് (അച്ചു -27) എന്നിവരെയാണ് കാപ്പ ചുമത്തി നാടുകടത്തിയത്. ജില്ലാ പോലീസ് മേധാവിയുടെ ശിപാർശയിലാണ് നടപടി. നന്ദുവിനെയും സാംസണെയും ഒരു വർഷത്തേക്കും ആദർശിനെ ആറുമാസത്തേക്കുമാണ് ജില്ലയിൽ പ്രവേശിക്കുന്നതിൽനിന്നു വിലക്കിയത്.