പുരപ്പുറ സോളാർ പദ്ധതി ഓഫീസ് ഉദ്ഘാടനം
1493625
Wednesday, January 8, 2025 9:44 PM IST
കരിന്പൻ: ഹൈറേഞ്ച് ഡവലപ്മെന്റ് സൊസെറ്റിയും സവിത്ര് സോളാർ സൊലൂഷൻസ് ലിമിറ്റഡ് കന്പനിയുമായി ചേർന്ന് ജില്ലയിൽ നടപ്പാക്കി വരുന്ന പുരപ്പുറ സോളാർ പദ്ധതിയുടെ ഓഫീസ് ഉദ്ഘാടനവും ഏകദിന പരിശീലനവും കരിന്പനിൽ നടത്തി. ഹൈറേഞ്ച് ഡവലപ്മെന്റ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോസഫ് കൊച്ചുകുന്നേൽ ഉദ്ഘാടനം ചെയ്തു.
കന്പനി ഡയറക്ടർ ജിജി തോമസ്, ജനറൽ മാനേജർ അനുരാഗ്, ഹൈറേഞ്ച് ഡവലപ്മെന്റ് സൊസൈറ്റി എക്സിക്യൂട്ടീവ് മെംബർമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കഴിഞ്ഞ ബജറ്റിൽ കേന്ദ്ര ധനമന്ത്രി പ്രഖ്യപിച്ച് രാജ്യം മുഴുവൻ നടപ്പാക്കി വരുന്നത ഓണ്‍ഗ്രിഡ് പദ്ധതിയാണിത്.