കരാട്ടെ ചാമ്പ്യൻഷിപ്പിൽ ആദിദേവിന് സ്വർണം
1493358
Wednesday, January 8, 2025 3:12 AM IST
ചെറുതോണി: ജില്ലാ സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ തൊടുപുഴയിൽ നടന്ന കരാട്ടെ ചാമ്പ്യൻഷിപ്പിൽ 10 വയസുകാരുടെ ഫൈറ്റിംഗ് മത്സരത്തിൽ ആദിദേവ് എ. നായർ സ്വർണം നേടി. നാരകക്കാനം ഡബിൾ കട്ടിംഗ് കിഴക്കുംകര പരേതനായ അരുണിൻ്റേയും അനുവിന്റെയും മകനുമാണ് ആദിദേവ്. ഇതോടെ സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനവസരം ലഭിച്ചു.
24 മുതൽ 26 വരെ തിരുവനന്തപുരത്താണ് സംസ്ഥാന കരാട്ടേ ചാമ്പ്യൻഷിപ്പ്. സെൻസായി ഡിക്സൺ ആണ് പരിശീലകൻ. റെൻഷി സുഭാഷിന്റെ നേതൃത്വത്തിലാണ് ചാമ്പ്യൻ ഷിപ്പിൽ പങ്കെടുത്തത്. തങ്കമണി - പാറക്കടവ് സരസ്വതി വിദ്യാ നികേതൻ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയാണ് ആദിദേവ്.