വഴിത്തലയിൽ പെനാൽറ്റി ഷൂട്ടൗട്ട് മത്സരവും ശിലാസ്ഥാപനവും
1493940
Thursday, January 9, 2025 11:01 PM IST
തൊടുപുഴ: വഴിത്തല സഹകരണബാങ്കിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി വഴിത്തലയിൽ പെനാൽറ്റി ഷൂട്ടൗട്ട് മൽസരവും ഭവനനിർമാണ ശിലാസ്ഥാപനവും നടത്തുമെന്ന് ബാങ്ക് പ്രസിഡന്റ് ക്ലമന്റ് ഇമ്മാനുവൽ പത്രസമ്മേളനത്തിൽ അറിയിച്ചു.
നാളെ വൈകുന്നേരം 6.30നു സെന്റ് സെബാസ്റ്റ്യൻസ് എച്ച്എസ്എസ് ഫ്ളഡ്ലിറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന മൽസരം തൊടുപുഴ സിഐ മഹേഷ്കുമാർ കിക്കോഫ് ചെയ്യും.
പ്രസിഡന്റ് ക്ലമന്റ് ഇമ്മാനുവൽ അധ്യക്ഷത വഹിക്കും. എൽദോസ് കുന്നപ്പിള്ളി എംഎൽഎ ഉദ്ഘാടനം ചെയ്യും. സ്കൂൾ മാനേജർ ഫാ. മാത്യു കോണിക്കൽ, ഫുട്ബോൾ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി.എ. സലിംകുട്ടി എന്നിവർ പ്രസംഗിക്കും.
ഒന്നാംസ്ഥാനക്കാർക്ക് തൊടുപുഴ പ്രസിഡൻസി കോളജ് നൽകുന്ന 10,001 രൂപയും രണ്ടുംമൂന്നുംനാലും സ്ഥാനത്തിന് യഥാക്രമം 7001, 5001, 3001 രൂപ കാഷ്അവാർഡും നൽകും.
ബാങ്കിന്റെ ശതാബ്ദിയുടെ ഭാഗമായി ലയണ്‍സ് ക്ലബ്, ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ എന്നിവരുമായി സഹകരിച്ച് നിർമിച്ചുനൽകുന്ന ഏഴു സ്വപ്ന ഭവനങ്ങളിൽ നാലാമത്തെ വീടിന്റെ ശിലാസ്ഥാപനം ഇന്നു 2.30നു നടക്കും.
ചാണ്ടി ഉമ്മൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. ലയണ്‍സ് ക്ലബ് പ്രസിഡന്റ് സിസി ജോണ്‍, ഏരിയാ ലീഡർ എം.വി. വാമനകുമാർ, ഡിസ്ട്രിക്ട് സെക്രട്ടറി ജോസ് മംഗലി, ലയണ്‍സ് ക്ലബ് സെക്രട്ടറി പ്രീതി പീറ്റർ എന്നിവർ പ്രസംഗിക്കും.
പത്രസമ്മേളനത്തിൽ വൈസ് പ്രസിഡന്റ് സോമി വട്ടക്കാട്ട്, ബോർഡ് മെംബർ ടോമിച്ചൻ മുണ്ടുപാലം, പ്രോഗ്രാം കണ്‍വീനർ ജിജി വർഗീസ് എന്നിവരും പങ്കെടുത്തു.