ഇരട്ടയാർ ശാന്തിഗ്രാം പാലത്തിന്റെ അപ്രോച്ച് റോഡിന്റെ ഒരുവശം ഇടിഞ്ഞ് താഴുന്നു
1493636
Wednesday, January 8, 2025 10:45 PM IST
കട്ടപ്പന: ഇരട്ടയാർ ശാന്തിഗ്രാം പാലത്തിന്റെ അപ്രോച്ച് റോഡിന്റെ ഒരുവശം ഇടിഞ്ഞ് താഴുന്നു. ഇരട്ടയാർ ശാന്തിഗ്രാം പാലത്തിന്റെ സംരക്ഷണഭിത്തി കഴിഞ്ഞ മഴയിലാണ് ഇടിഞ്ഞത്.
തുടർന്ന് ഇവിടെ സംരക്ഷണഭിത്തി പുനർ നിർമിച്ച ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.
സംരക്ഷണഭിത്തി പുനർ നിർമിച്ച ഭാഗത്തെ അപ്രോച്ച് റോഡിന്റെ ഒരു ഭാഗമാണ് ഇടിഞ്ഞു താഴാൻ തുടങ്ങിയിരിക്കുന്നത്. സംരക്ഷണഭിത്തി നിർമിച്ച ഭാഗത്ത് ആവശ്യത്തിന് മണ്ണിട്ട് ബലപ്പെടുത്താത്തതാണ് കാരണമായി പറയുന്നത്. മഴ ശക്തമാക്കുന്ന സമയത്ത് വെള്ളം ഇവിടെ കെട്ടിക്കിടക്കാനുള്ള സാധ്യതയുമുണ്ട് . ഇങ്ങനെ ഉണ്ടായാൽ സംരക്ഷണഭിത്തിക്ക് ബലക്ഷയം ഉണ്ടാകും.