തിരുനാളാഘോഷം
1493626
Wednesday, January 8, 2025 9:44 PM IST
പെരുന്പിള്ളിച്ചിറ സെന്റ് ജോസഫ്സ് പള്ളി
പെരുന്പിള്ളിച്ചിറ: സെന്റ് ജോസഫ്സ് പള്ളിയിൽ ഇടവകമധ്യസ്ഥന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ 11, 12 തിയതികളിൽ ആഘോഷിക്കും.11നു രാവിലെ 6.15നു ജപമാല. 6.45നു കൊടിയേറ്റ്. 6.50നു വിശുദ്ധകുർബാന. തുടർന്നു നൊവേന, തിരുസ്വരൂപപ്രതിഷ്ഠ. എട്ടിന് വീടുകളിലേക്ക് അന്പെഴുന്നള്ളിക്കൽ. വൈകുന്നേരം നാലിന് അന്പ് പ്രദക്ഷിണം പള്ളിയിലേക്ക്. 4.30നു ജപമാല, തിരുനാൾ കുർബാന, സന്ദേശം-ഫാ. ജോസഫ് കൂനാനിക്കൽ. 6.30നു വിശ്വാസ പ്രഘോഷണ റാലി. 12നു രാവിലെ 6.30നു ജപമാല.
ഏഴിന് വിശുദ്ധ കുർബാന. വൈകുന്നേരം 4.30നു ജപമാല. അഞ്ചിന് തിരുനാൾകുർബാന, സന്ദേശം-ഫാ. ആന്റണി പുത്തൻകുളം. 6.30നു പ്രദക്ഷിണം. 13നു മരിച്ചവരുടെ ഓർമ. രാവിലെ 6.15നു വിശുദ്ധ കുർബാന, തുടർന്ന് സെമിത്തേരി സന്ദർശനം. എന്നിവയാണ് തിരുക്കർമങ്ങളെന്നു വികാരി ഫാ. ജോണ്‍ ജെ. ചാത്തോളിൽ അറിയിച്ചു.
വണ്ണപ്പുറം മാർ സ്ലീവ പള്ളി
വണ്ണപ്പുറം: മാർ സ്ലീവ ടൗണ്‍പള്ളിയിൽ ഉണ്ണീശോയുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ 10 മുതൽ 13 വരെ ആഘോഷിക്കും. നാളെ രാവിലെ ആറിനും പത്തിനും വിശുദ്ധ കുർബാന, നൊവേന, ആരാധന. നാലിന് ജപമാല. 4.30നു കൊടിയേറ്റ്, തിരുസ്വരൂപപ്രതിഷ്ഠ-റവ. ഡോ. ജിയോ തടിക്കാട്ട്. അഞ്ചിന് വിശുദ്ധകുർബാന, സന്ദേശം, നൊവേന, ആരാധന-ഫാ. വർഗീസ് കണ്ണാടൻ. 11നു രാവിലെ ആറിന് വിശുദ്ധ കുർബാന, ലദീഞ്ഞ്, അന്പെഴുന്നള്ളിക്കൽ. നാലിന് തിരുനാൾകുർബാന-ഫാ. ജോണ്സണ് വാമറ്റത്തിൽ. സന്ദേശം-ഫാ. ജോണ്സണ് പാലപ്പിള്ളി.
12നു രാവിലെ 5.30നും ഏഴിനും 9.30നും വിശുദ്ധ കുർബാന, അന്പെഴുന്നള്ളിക്കൽ. നാലിന് തിരുനാൾ കുർബാന, സന്ദേശം-ഫാ. സെബാസ്റ്റ്യൻ വലിയതാഴത്ത്. 5.30നു ലദീഞ്ഞ്, പ്രദക്ഷിണം. 7.30നു സമാപന പ്രാർഥന. 13നു രാവിലെ 6.30നു വിശുദ്ധകുർബാന, തുടർന്നു സെമിത്തേരി സന്ദർശനം. 19നു എട്ടാമിടം. 5.30നും ഏഴിനും വിശുദ്ധ കുർബാന. 9.30നു രൂപതയിലെ നവവൈദികർ അർപ്പിക്കുന്ന വിശുദ്ധകുർബാന. 11നു പ്രദക്ഷിണം. 12നു സമാപന പ്രാർഥന, സ്നേഹവിരുന്ന് എന്നിവയാണ് പരിപാടികളെന്ന് വികാരി റവ. ഡോ. ജിയോ തടിക്കാട്ട് അറിയിച്ചു.
ചേമ്പളം സെന്റ് ജോസഫ് പള്ളി
നെടുങ്കണ്ടം: ചേമ്പളം സെന്റ് ജോസഫ് ദൈവാലയ തിരുനാള്‍ 10, 11, 12 തീയതികളില്‍ ആഘോഷിക്കുമെന്ന് വികാരി ഫാ. വിനോദ് കാനാട്ട് അറിയിച്ചു. 10ന് വൈകുന്നേരം നാലിന് കൊടിയേറ്റ്, തിരുസ്വരൂപ പ്രതിഷ്ഠ, ആഘോഷമായ തിരുനാള്‍ കുര്‍ബാന, സന്ദേശം - ഫാ. സെബാസ്റ്റ്യന്‍ മനക്കലേട്ട്. 11ന് വൈകുന്നേരം 4.30ന് ആഘോഷമായ തിരുനാള്‍ കുര്‍ബാന, സന്ദേശം-ഫാ. ബേണി തറപ്പില്‍ തുടര്‍ന്ന് ഇടവക ദിനാഘോഷങ്ങള്‍.
12ന് രാവിലെ 10ന് വിശുദ്ധ കുര്‍ബാന, സന്ദേശം - ഫാ. ജോണ്‍ ചേനംചിറയില്‍, വൈകുന്നേരം 4.15ന് ആഘോഷമായ തിരുനാള്‍ കുര്‍ബാന - ഫാ. തോമസ് കരിവേലിക്കല്, ഇല്ലിപ്പാലം പന്തലിലേക്ക് പ്രദക്ഷിണം, സന്ദേശം - ഫാ. ജുബിന്‍ കായംകാട്ടില്‍, 7.45ന് സമാപന ആശീര്‍വാദം, സ്നേഹവിരുന്ന്.
നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി
നെടുങ്കണ്ടം: നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍സ് മേജര്‍ ആര്‍ക്കി എപിസ്കോപ്പല് തീര്‍ഥാടന ദേവാലയ തിരുനാള്‍ നാളെ മുതല്‍ 19 വരെ ആഘോഷിക്കുമെന്ന് ആര്‍ച്ച് പ്രീസ്റ്റ് ഫാ. ജയിംസ് ശൗര്യാംകുഴി, സഹ വികാരിമാരായ ഫാ. തോമസ് കരിവേലിക്കല്, ഫാ. ജോണ്‍ ചേനംചിറ എന്നിവര്‍ അറിയിച്ചു. നാളെ വൈകുന്നേരം 4.45ന് കൊടിയേറ്റ്, വിശുദ്ധ കുര്‍ബാന, സന്ദേശം - മോണ്‍. ജോസ് കരിവേലിക്കല്. 11 മുതല്‍ 17 വരെ നടക്കുന്ന തിരുക്കര്‍മങ്ങള്‍ക്ക് ഫാ. ഡൊമിനിക്ക് കോയിക്കല്‍, ഫാ. ജോര്‍ജ് പേട്ടയില്‍, ഫാ. ടിനു പാറക്കടവില്‍, ഫാ. അഗസ്റ്റിന് കുത്തനാപ്പിള്ളില്‍, ഫാ. ജോസഫ് കുറ്റിക്കാട്ട്, ഫാ. ജോര്‍ജ് പാട്ടത്തേക്കുഴി, ഫാ. ജോസഫ് വടക്കേമുറി എന്നിവര്‍ കാര്‍മികത്വം വഹിക്കും.
18ന് വൈകുന്നേരം നാലിന് ആഘോഷമായ തിരുനാള്‍ കുര്‍ബാന, സന്ദേശം - ഫാ. ആന്റണി പുത്തന്‍കുളം, തുടര്‍ന്ന് പ്രദക്ഷിണം. എട്ടിന് വിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം. 19ന് രാവിലെ 7.30 ് വിശുദ്ധ കുര്‍ബാന - ഫാ. ജയിംസ് വലിയവീട്ടില്‍. 10ന് വിശുദ്ധ കുര്‍ബാന -ഫാ. ജോസഫ് കുളത്തിങ്കല്‍, 12ന് വിശുദ്ധ കുര്‍ബാന - ഫാ. ജോജോ കുന്നപ്പിള്ളി, വൈകുന്നേരം നാലിന് ആഘോഷമായ വിശുദ്ധ തിരുനാള്‍ കുര്‍ബാന, സന്ദേശം - മോണ്‍. പയസ് മലയക്കണ്ടത്തില് തുടര്‍ന്ന് പ്രദക്ഷിണം, എട്ടിന് വിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം, വാദ്യമേളങ്ങള്‍.
കോലടി സെന്റ് തോമസ് പള്ളി
കോലടി: സെന്റ് തോമസ് പള്ളിയിൽ തോമാശ്ലീഹായുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ നാളെ മുതൽ 12 വരെ നടക്കും. നാളെ രാവിലെ 6.30ന് വിശുദ്ധ കുർബാന, നൊവേന, വൈകുന്നേരം 4.30ന് കൊടിയേറ്റ്, തിരുസ്വരൂപ പ്രതിഷ്ഠ, വിശുദ്ധ കുർബാന, പ്രസംഗം-ഫാ. ജിൻസ് പുളിക്കൽ.
11ന് രാവിലെ 6.30ന് വിശുദ്ധ കുർബാന, എട്ടിന് അന്പ് എഴുന്നള്ളിയ്ക്കൽ, വൈകുന്നേരം 4.30ന് ലദീഞ്ഞ്, തിരുനാൾ കുർബാന-ഫാ.ജയിംസ് പറയ്ക്കനാൽ, 6.15ന് പ്രദക്ഷിണം, സന്ദേശം -ഫാ. സെബാസ്റ്റ്യൻ നെടുംപുറത്ത്. 12ന് രാവിലെ ഏഴിന് വിശുദ്ധ കുർബാന, വൈകുന്നേരം 4.30ന് ലദീഞ്ഞ്, തിരുനാൾ കുർബാന-ഫാ. ജിജോ കൂനാനിക്കൽ, 6.15ന് പ്രദക്ഷിണം, സന്ദേശം -ഫാ. ജിൽസണ്‍ നെടുമരുതുംചാലിൽ എന്നിവയാണ് തിരുക്കർമങ്ങളെന്ന് വികാരി ഫാ. ചാൾസ് കപ്യാരുമലയിൽ അറിയിച്ചു.
കാക്കൊന്പ് സെന്റ് മേരീസ് പള്ളി
കാക്കൊന്പ്: സെന്റ് മേരീസ് പള്ളിയിൽ പരിശുദ്ധ ദൈവമാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ നാളെ മുതൽ 12 വരെ നടക്കും. നാളെ രാവിലെ 6.15ന് വിശുദ്ധ കുർബാന, സെമിത്തേരി സന്ദർശനം, കൊടിയേറ്റ്. 11ന് വൈകുന്നേരം 4.15ന് അന്പ് പ്രദക്ഷിണം, 4.30ന് തിരുനാൾ കുർബാന, സന്ദേശം -ഫാ. ജോസ് തറപ്പേൽ, ആറിന് ജപമാല പ്രദക്ഷിണം, സന്ദേശം-ഫാ. ടി.ജെ. ബിനോയ്, 7.15ന് മെഗാഷോ ഉദ്ഘാടനം- ഫാ. ജോണ്‍ പുള്ളീറ്റ്. 12ന് രാവിലെ 6.30ന് തിരുസ്വരൂപ പ്രതിഷ്ഠ, ഏഴിന് വിശുദ്ധ കുർബാന, വൈകുന്നേരം 3.30ന് തിരുനാൾ കുർബാന, സന്ദേശം-ഫാ. ജീവൻ കദളിക്കാട്ടിൽ, അഞ്ചിന് പ്രദക്ഷിണം, ആറിന് ലദീഞ്ഞ്-ഫാ. ജോണ്‍ പാളിത്തോട്ടം. എട്ടിന് നാടകം എന്നിവയാണ് പരിപാടികളെന്ന് വികാരി ഫാ. സെബാസ്റ്റ്യൻ കുന്പുളുമൂട്ടിൽ അറിയിച്ചു.
കുളപ്പുറം കാൽവരി ഗിരി പള്ളി
കുളപ്പുറം: കാൽവരിഗിരി പള്ളിയിൽ പരിശുദ്ധ വ്യാകുലമാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ നാളെ മുതൽ 12 വരെ നടക്കും. നാളെ വൈകുന്നേരം 4.45 ് കൊടിയേറ്റ്, നൊവേന, അഞ്ചിന് വിശുദ്ധ കുർബാന, സന്ദേശം- ഫാ. ജോസ് കുളത്തൂർ, 6.30ന് ജപമാല പ്രദക്ഷിണം, നേർച്ച.
11ന് വൈകുന്നേരം 4.45 ന് തിരുസ്വരൂപ പ്രതിഷ്ഠ, ലദീഞ്ഞ്, അഞ്ചിന് വിശുദ്ധ കുർബാന ഫാ. ഷിജു മുല്ലശേരിൽ, സന്ദേശം -ഫാ. സോമി പാണക്കാട്ട്, 6.30ന് പ്രദക്ഷിണം.12ന് രാവിലെ 6.30 ന് വിശുദ്ധ കുർബാന, 7.30 മുതൽ അന്പെഴുന്നള്ളിക്കൽ, വൈകുന്നേരം 4.45ന് ലദീഞ്ഞ്, അഞ്ചിന് തിരുനാൾ കുർബാന -ഫാ. പോൾ കളത്തൂർ. സന്ദേശം - ഫാ. വർക്കി മണ്ഡപത്തിൽ, 6.30ന് പ്രദക്ഷിണം. 13ന് രാവിലെ വിശുദ്ധ കുർബാന, സിമിത്തേരി സന്ദർശനം എന്നിവയാണ് പരിപാടികളെന്ന് വികാരി ഫാ. പോൾ ഇടത്തൊട്ടി അറിയിച്ചു.