ഡിസി സ്കൂൾ മാനേജ്മെന്റ് ബിരുദദാന ചടങ്ങ് 11ന്
1493656
Wednesday, January 8, 2025 10:45 PM IST
തൊടുപുഴ: വാഗമണ്‍ ഹിൽ സ്റ്റേഷനിൽ സ്ഥിതിചെയ്യുന്ന ഡിസി സ്കൂൾ ഓഫ് മാനേജ്മെന്റ് ആന്‍ഡ് ടെക്നോളജി 2024 ബാച്ചിന്റെ ബിരുദദാന ചടങ്ങ് 11നു നടക്കുമെന്ന് കോളജ് അധികൃതർ പത്രസമ്മേളനത്തിൽ അറിയിച്ചു.
രാവിലെ 9.30നു ചേരുന്ന യോഗം മാൻ കാൻകോർ ഇൻഗ്രീഡിയന്റ്സ് സിഇഒ ഡോ.ജീമോൻ കോര ഉദ്ഘാടനം ചെയ്യും. ആർക്കിടെക്ച്ചർ ഡിസൈനർ ഡോ. ബെന്നി കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തും. ഡിസി ബുക്സ് സിഇഒ ഡിസി രവി അധ്യക്ഷത വഹിക്കും. ഈ വർഷത്തെ എംബിഎ ബാച്ച് 100 ശതമാനം വിജയവും മുഴുവൻപേരും പ്ലേസ്മെന്റും കരസ്ഥമാക്കിയിരുന്നു. നാക് അക്രഡിറ്റേഷൻ ലഭിച്ച സ്ഥാപനം അന്താരാഷ്ട്ര നിലവാരത്തിലാണ് പ്രവർത്തിക്കുന്നതെന്നു അധികൃതർ പറഞ്ഞു.
30 ഏക്കർ സ്ഥലത്തുള്ള വിശാലമായ കാന്പസാണ് ഡിസി കോളജ് ഓഫ് മാനേജ്മെന്റിനുള്ളത്. എസ്ബിഐ ന്യൂയോർക്കിന്റെ ക്രഡിറ്റ് അഡ്മിനിസ്ട്രേഷൻ വൈസ് പ്രസിഡന്റ് തോമസ് ജോണ്‍ ഉൾപ്പെടെ നിരവധി പൂർവവിദ്യാർഥികൾ സ്ഥാപനത്തിന്റെ അഭിമാനമായി ഇന്ത്യയിലും വിദേശത്തും ഉയർന്ന തസ്തികയിൽ ജോലിചെയ്തുവരുന്നുണ്ട്.
പത്രസമ്മേളനത്തിൽ പ്രിൻസിപ്പൽ ഉമേഷ് നീലകണ്ഠൻ, അർക്കിടെക്ട് വിഭാഗം പ്രിൻസിപ്പൽ ഷജീന വേണുഗോപാൽ, വൈസ് പ്രിൻസിപ്പൽ അഖിൽ വിജയൻ, പ്രഫ. മെൽബിൻ മാത്യു എന്നിവർ പങ്കെടുത്തു.