മാര്‍ക്കറ്റ് കെട്ടിടത്തിന്റെ വാടക അശാസ്ത്രീയം: മര്‍ച്ചന്റ്്സ് അസോ.
1493352
Wednesday, January 8, 2025 3:12 AM IST
നെടുങ്കണ്ടം: നെടുങ്കണ്ടത്ത് പഞ്ചായത്ത് പണികഴിപ്പിച്ച മാര്‍ക്കറ്റ് കെട്ടിടത്തിലെ കടമുറികളുടെ ലേലത്തിലും വാടക നിര്‍ണയത്തിലും അശാസ്ത്രീയതയെന്ന് നെടുങ്കണ്ടം മര്‍ച്ചന്റ്സ് അസോസിയേഷന്. കെട്ടിടത്തിലെ മൂന്ന് നിലകളിലേയും വാടകനിരക്ക് 14,500 രൂപയും 18 ശതമാനം ജിഎസ്ടിയുമാണ്. താഴത്തെ നിലയിലെ വാടക നിരക്ക് തന്നെ മുകളിലുള്ള നിലകള്‍ക്കും ചുമത്തുന്നത് അശാസ്ത്രീമാണ്.
പഞ്ചായത്ത് പ്രഖ്യാപിച്ചിരിക്കുന്ന നിരക്ക് പ്രകാരം സ്ക്വയര്‍ഫീറ്റിന് ജിഎസ്ടി അടക്കം 77 രൂപ വാടകയാകും. ഈ നിരക്ക് നെടുങ്കണ്ടത്തിന്റെ വ്യാപാരമേഖലയ്ക്ക് താങ്ങാനാകുന്നതല്ല. അതിനാല്‍ ലേലനിബന്ധനകള് പുനഃപരിശോധിക്കണം. ഈ ആവശ്യം ഉന്നയിച്ച് അസോസിയേഷന് പഞ്ചായത്ത് പ്രസിഡന്റിനും പഞ്ചായത്ത് കമ്മിറ്റിക്കും കത്ത് നല്‍കിയതായി ഭാരവാഹികള്‍ അറിയിച്ചു.